|    Dec 18 Mon, 2017 8:26 pm

ലോകം റിയോയില്‍: മനം നിറച്ച് മാരക്കാന

Published : 6th August 2016 | Posted By: Navas Ali kn

VANDERLEI DE LIMA

റിയോ ഡി ജനെയ്‌റോ: കായിക ലോകം ഇനിയുള്ള ദിവസങ്ങള്‍ ബ്രസീലിലെ റിയോക്കു ചുറ്റും ഭ്രമണം ചെയ്യും. അറ്റ്‌ലാന്റിക് സമുദ്രതീരത്തെ മാരക്കാന സ്‌റ്റേഡിയത്തില്‍ 11,000 കായിക താരങ്ങളേയും അത്ര തന്നെ കാണികളേയും സാക്ഷിനിര്‍ത്തി ബ്രസീല്‍ സമയം വെള്ളിയാഴ്ച വൈകീട്ട് എട്ടിന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ നാലര) ബ്രസീലിന്റെ മുന്‍ ഒളിംപ്യനും മാരത്തണ്‍ താര വുമായ വാന്‍ഡര്‍ ലെ കോര്‍ഡെയ്‌റോ ഡിലിമ ഒളിംപിക്‌സ് ദീപത്തിന് തിരി തെളിയിച്ചു. ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ തെമര്‍ ഒളിംപിക്‌സിന്റെ ഔദ്യോഗിത ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്രസീലിന്റെ പരമ്പരാഗത സംഗീത,നൃത്ത പാരമ്പര്യം ഇഴ ചേര്‍ന്നതായിരുന്ന് പ്രൗഡഗംഭീരമായിരുന്നു ചടങ്ങുകള്‍. പൗളീഞ്ഞോ ഡാവിയേളയുടെ സ്വരമാധുരിയില്‍ ബ്രസീലിന്റെ ദേശീയഗാനത്തോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കമായത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള വെള്ളക്കാരന്റെ കടന്നു കയറ്റവും അതു സൃഷ്ടിച്ച അടിമത്വവും തുടങ്ങി ബ്രസീലിന്റെ ഹൃസ്വ ചരിത്രവും ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടു. പരിസ്ഥിതി സംരക്ഷണവും ആമസോണ്‍ മഴക്കാടുകളുടെ പ്രാധാന്യവുമായിരുന്നു ചടങ്ങിന്റെ മുഖ്യ പ്രമേയങ്ങള്‍.
ബെയ്ജിങ് ഒളിംപിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയുടെ പതാക വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss