|    Dec 19 Wed, 2018 7:01 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ലോകം കീഴടക്കി ദ ലയണ്‍ കിങ് ടീസര്‍

Published : 25th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: ദ ലയണ്‍ കിങിന്റെ ടീസര്‍ ഡിസ്‌നി പുറത്തുവിട്ടു. ഒന്നര മിനിറ്റ് ടീസര്‍ ട്രെയിലറാണ് യുട്യൂബില്‍ ഇപ്പോള്‍ തരംഗം. രണ്ടുദിവസത്തിനകം രണ്ടുകോടിയിലേറെ പേര്‍ ടീസര്‍ കണ്ടുകഴിഞ്ഞു. 1994ല്‍ പുറത്തിറങ്ങിയ വാള്‍ട്ട് ഡിസ്‌നി ആനിമേഷന്റെ 32ാമത് ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമായ ലയണ്‍ കിങ് അതേ പേരില്‍ റീമേക്ക് ചെയ്താണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. അടുത്തിടെ വന്‍ വിജയമായ ഡിസ്‌നിയുടെ ജംഗിള്‍ബുക്ക് സംവിധാനം ചെയ്ത ജോണ്‍ ഫേവ്രുവാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍.
ഐറീന്‍ മെക്ചി, ജൊനാഥന്‍ റോബര്‍ട്ട്‌സ്, ലിന്‍ഡ വൂള്‍വര്‍ട്ടണ്‍ എന്നിവരാണ് ലയണ്‍ കിങിന്റെ തിരക്കഥാകൃത്തുക്കള്‍. സിംബ എന്ന സിംഹത്തിന്റെ കുഞ്ഞാണ് പുതിയ ചിത്രത്തിലെ പ്രധാന കഥാപാത്രം. ഡൊണാള്‍ഡ് ഗ്ലോവേര്‍, ബിയോണ്‍സ്, ജോണ്‍ ഒലിവര്‍, സേഥ് റോജിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ലയണ്‍ കിങ് അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും. സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പാണ് ചിത്രത്തിന്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss