|    Jul 17 Tue, 2018 7:26 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോകം ഈ കപ്പിനു പിറകെ

Published : 23rd September 2017 | Posted By: fsq

 

കൊച്ചി: ലോകത്തിന്റെ ശ്രദ്ധയാകെ ഇപ്പോള്‍ ഈ ‘ചെറിയ വലിയ’ കപ്പിന്റെ പിന്നാലെയാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യ ഫിഫയുടെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോള്‍ പോരാട്ടങ്ങളെല്ലാം ഈ കപ്പിനു വേണ്ടി. ഒക്‌ടോബര്‍ 28ന് രാവേറുമ്പോള്‍ ലോകഫുട്‌ബോളിലെ കുട്ടിരാജാക്കന്മാര്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ഈ ട്രോഫിയില്‍ മുത്തമിടും. കൗമാര ലോകകപ്പ് ടൂര്‍ണമെന്റിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇപ്പോള്‍ നല്‍കിവരുന്ന ഈ കപ്പിന് 13 വയസ്സ് മാത്രമാണ് പ്രായം. അതുവരെ നല്‍കിവന്ന കപ്പ് പിന്‍വലിച്ച് 2004ലാണ് പുതിയ കപ്പ് അണ്ടര്‍ 17 ടൂര്‍ണമെന്റില്‍ ഏര്‍പ്പെടുത്തിയത്. തൊട്ടടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റില്‍ മെക്‌സിക്കോ ഈ കപ്പില്‍ ആദ്യമായി മുത്തമിട്ടു. ഇംഗ്ലണ്ടിലെ തോമസ് ഫറ്റോറിനി ലിമിറ്റഡ് എന്ന കമ്പനിയാണ് കപ്പ് നിര്‍മിച്ചിരിക്കുന്നത്. ഫിഫയുടെ മറ്റ് ലോകകപ്പുകള്‍ക്ക് നല്‍കിവരുന്ന ഫുട്‌ബോളിന്റെ മാതൃകയിലുള്ള ഭൂമിയാണ് ഈ ട്രോഫിയിലുമുള്ളത്. വെള്ളിക്ക് പുറമേ സ്റ്റെയിന്‍ലസ് സ്റ്റീല്‍, കോപ്പര്‍, സിങ്ക് തുടങ്ങിയ ലോഹങ്ങള്‍ ഉപയോഗിച്ചാണ് കപ്പ് പണിതിരിക്കുന്നത്. 4.56 കിലോ തൂക്കമുള്ള കപ്പിന് 49.5 സെന്റിമീറ്റര്‍ ഉയരമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss