|    Jul 17 Tue, 2018 9:42 am
FLASH NEWS

ലൈസന്‍സ് റദ്ദാക്കിയ റേഷന്‍കടയിലെ സ്‌റ്റോക്കെടുപ്പിലും കൃത്രിമം

Published : 19th September 2017 | Posted By: fsq

 

ആലത്തൂര്‍: ക്രമക്കേടിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കിയ റേഷന്‍ കടയിലെ സ്‌റ്റോക്കെടുപ്പിലും കൃത്രിമം. ശരിയായ സ്‌റ്റോക്കിനു പകരം കടയുടമ നല്‍കിയ സ്‌റ്റോക്ക് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനെ കാര്‍ഡുടമകള്‍ തടഞ്ഞു. ചിറ്റില്ലഞ്ചേരി കടമ്പിടി എആര്‍ഡി നമ്പര്‍ ഏഴ് റേഷന്‍കടയിലാണ് ഇന്നലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ദിവസം കാത്താംപൊറ്റയിലെ എആര്‍ഡി നമ്പര്‍ എട്ട് റേഷന്‍കടയിലെ ക്രമക്കേടിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ കടമ്പിടി റേഷന്‍കടയുടെ സ്‌റ്റോക്കെടുപ്പിനായി റേഷനിങ് ഇന്‍സ്‌പെകടര്‍ എത്തിയത്. എന്നാ ല്‍ റേഷന്‍കടയിലുണ്ടായിരുന്ന യഥാര്‍ത്ഥ സ്‌റ്റോക്കിനു പകരം കടയുടമ നല്‍കിയ സ്‌റ്റോക്ക് രേഖപ്പെടുത്തി മഹസര്‍ തയ്യാറാക്കിയതിനെ തുടര്‍ന്നാണ് കാരഡുടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിനിടെ റേഷനിങ് ഇന്‍സ്‌പെക്ടര്‍ പോകാനാന്‍ ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ പി ജി പ്രസന്നകുമാര്‍ സ്ഥലത്തെത്തി. യഥാര്‍ഥ സ്‌റ്റോക്ക് പരിശോധിച്ചു. ഈ സമയം പഞ്ചസാര 74.5 കിലോഗ്രാം, ആട്ട 201, മട്ടയരി 203, പച്ചരി 360, ഗോതമ്പ് 400 കിലോഗ്രാം, മണ്ണെണ്ണ 240 ലിറ്റര്‍ കടയിലുണ്ടായിരുന്നു. ഇതിനു പകരം ചെറിയ തോതിലുള്ള സ്‌റ്റോക്ക് മാത്രമാണ് രേഖപ്പെടുത്തിയത്. പരിശോധനയ്ക്ക് ടിഎസ്ഒ പി ജി പ്രസന്നകുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ യൂസഫ്, ജയന്‍, അജയ് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss