|    May 29 Mon, 2017 7:24 am
FLASH NEWS

ലൈസന്‍സ് പുതുക്കിയില്ല; താജിലെ ബാറുകള്‍ അടച്ചുപൂട്ടി

Published : 13th July 2016 | Posted By: SMR

കോഴിക്കോട്: ഫൈവ് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ പുതുക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് താജ് ഗേറ്റ് വേ ഹോട്ടലിനോട് അനുബന്ധിച്ച ബാറും കൊച്ചിയിലെ താജ് വിവാന്തയുടെ ബാറും അടച്ചുപൂട്ടി. മൂന്നു മാസം മുമ്പു തന്നെ കോഴിക്കോട്ടുള്ള ഹോട്ടലിന്റെ ഫൈവ് സ്റ്റാര്‍ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞിരുന്നു.
എന്നാല്‍, ലൈസന്‍സ് പുതുക്കാന്‍ മാനേജ്‌മെന്റ് മൂന്നുമാസത്തെ സമയം ആവശ്യപ്പെടുകയും എക്‌സൈസ് വകുപ്പ് ഇത് അനുവദിക്കുകയും ചെയ്തു. സ്ഥാപനം വീണ്ടും മൂന്നു മാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാന്‍ എക്‌സൈസ് വകുപ്പ് തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് ബാര്‍ അടച്ചുപൂട്ടിയത്. കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തതിനാലാണ് താജ് വിവാന്ത ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് റദ്ദാക്കിയതെന്ന് എക്‌സൈസ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ എ എസ് രഞ്ജിത്തും പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day