|    May 1 Mon, 2017 12:17 am
FLASH NEWS

ലൈസന്‍സ് ഇല്ലാത്ത ക്വാറി, ക്രഷര്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി

Published : 11th November 2016 | Posted By: SMR

സുനുചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: തരൂരില്‍ പഞ്ചായത്തിന്റെ മൗനാനുവാദത്തോടെ ലൈസന്‍സ് ഇല്ലാത്ത ക്വാറി, ക്രഷര്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി. പഴമ്പാലക്കോട് തോട്ടുമ്പള്ളയില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച ബോണ്‍ മില്‍സ് ഇന്‍ഡ്യാന എന്ന എല്ലുപൊടി ഫാക്ടറിയുടെ സമീപത്ത് തന്നെയുള്ള ഗായത്രി റോക്ക് പ്രൊഡക്ട്‌സ് ഗ്രൂപ്പിന്റെ ക്രഷറും ക്വാറിയുമാണ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് ക്വാറി വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. എല്ലുപൊടി ഫാക്ടറിയും ക്വാറിയും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് തോട്ടുമ്പള്ള ന്യൂ ദീപം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ആരംഭിച്ച ജനകീയ സമരം ഇന്നലെ 531 ദിവസങ്ങള്‍ പിന്നിട്ടു. ഈ സമരത്തെ പൊതുജനമധ്യത്തില്‍ എത്തിച്ചത് തേജസാണ്. എല്ലുപൊടി ഫാക്ടറി കഴിഞ്ഞ രണ്ടു മാസമായി ഹൈക്കോടതി നിര്‍ദ്ദേശാനുസരണം ട്രയല്‍ റണ്‍ നടക്കുകയാണ്. ഈ മാസം അവസാനത്തോടെ ട്രയല്‍ റണ്‍ അവസാനിക്കും. അതിനുശേഷം മലിനീകൃത നിയന്ത്രണ ബോര്‍ഡ് നല്‍കുന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഫാക്ടറിക്ക് ലൈസന്‍സ് നല്‍കുകയുള്ളൂ. തരൂര്‍ പഞ്ചായത്ത് 2015-2016 വര്‍ഷത്തിലും 2016-2017 വര്‍ഷത്തിലും ലൈസന്‍സ് നല്‍കാത്ത സ്ഥാപനമാണ് ഗായത്രി റോക്ക് പ്രൊഡക്ട്‌സ. ഈ സ്ഥാപനത്തിലെ മാലിന്യവും മറ്റ് അവശിഷ്ടങ്ങളും ഗായത്രി പുഴയിലേക്ക് ഒഴുക്കുന്നതുമൂലം പുഴ മലിനമാവുന്നതായും പരാതിയുണ്ട്. ക്വാറി, ക്രഷര്‍ യൂനിറ്റിനെതിരെ പ്രദേശവാസി പരാതി നല്‍കിയിട്ടും പഞ്ചായത്ത് നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് സമരസമിതി ആരോപിച്ചു. പഞ്ചായത്തിലെ ചിലര്‍ ക്വാറിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതായും ഇവര്‍ കുറ്റപ്പെടുത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day