|    May 24 Wed, 2017 9:24 pm
FLASH NEWS

ലൈസന്‍സുള്ള ആയുധങ്ങള്‍ പോലിസ് സ്്‌റ്റേഷനില്‍ എത്തിക്കണം

Published : 11th October 2015 | Posted By: RKN

കണ്ണൂര്‍: തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആയുധനിയമ ചട്ടങ്ങളില്‍ ജില്ലാ കലക്ടര്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. പെരുമാറ്റച്ചട്ടം അവസാനിക്കുന്നതുവരെ ജില്ലയില്‍ ഒരു വിധത്തിലുമുള്ള ആയുധ ലൈസന്‍സുകളും അനുവദിക്കില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിയ്യതി മുതല്‍ പെരുമാറ്റച്ചട്ടം അവസാനിക്കുന്ന തിയ്യതി വരെ ലൈസന്‍സുള്ള ആയുധങ്ങ ള്‍ കൊണ്ടുനടക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചു.

എല്ലാ ആയുധ ഉടമകളും അവരുടെ കൈവശമുള്ള ആയുധങ്ങള്‍ ബന്ധപ്പെട്ട പോലിസ് സ്റ്റേഷനില്‍ മൂന്നുദിവസത്തിനകം എത്തിക്കണം. ഇക്കാലയളവില്‍ വെടിക്കോപ്പ് ഉല്‍പ്പന്നങ്ങളും ലൈന്‍സന്‍സ് ഇല്ലാത്ത ആയുധങ്ങളും കണ്ടുപിടിക്കുന്നതിന് പോലിസ് നടപടി സ്വീകരിക്കും. ജില്ലയില്‍ ഉണ്ടായേക്കാവുന്ന അനധികൃത ആയുധ-വെടിക്കോപ്പ് സാമഗ്രികളുടെ കള്ളക്കടത്ത് കണ്ടുപിടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കണം. നടപടികളില്‍ വീഴ്ചവരുത്തുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day