|    Aug 17 Thu, 2017 7:30 am
FLASH NEWS

ലൈസന്‍സില്ല; 25 കുട്ടിഡ്രൈവര്‍മാര്‍ പിടിയില്‍

Published : 18th June 2017 | Posted By: fsq

 

പാനൂര്‍: ലൈസന്‍സ് ഇല്ലാത്തതും പ്രായപൂര്‍ത്തി ആവാത്തതുമായ 25ഓളം കുട്ടി ഡ്രൈവര്‍മാര്‍ പിടിയിലായി. അപകടങ്ങളും പരാതിയും കൂടിയതോടെ പോലിസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ചതിന് 30ഓളം പേരെ കഴിഞ്ഞ ദിവസം പാനൂര്‍ പോലിസ് പിടികൂടിയിരുന്നു. ഇതില്‍ 25ഓളം പേരും വിദ്യാര്‍ഥികളാണ്. ഹെല്‍മറ്റ് ധരിക്കാതെ കുട്ടികള്‍ ഇരുചക്ര വാഹനങ്ങളില്‍ ചീറിപ്പായുന്നത് പതിവായതോടെയാണ് എസ്‌ഐ എം എസ് ഫൈസലിന്റെ നേതൃത്വത്തിലുള സംഘം പാനൂരിലും പരിസരപ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കിയത്. വാഹന ഉടമകള്‍ക്കെതിരേ കേസെടുക്കാനും പിഴ ചുമത്താനും തീരുമാനമായി. കുട്ടി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുളവര്‍ക്ക് പാനൂര്‍ പോലിസ് സ്‌റ്റേഷനില്‍ എസ് ഐ ബോധവല്‍ക്കരണ ക്ലാസ് നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക