|    Aug 18 Fri, 2017 11:46 pm
FLASH NEWS

ലൈസന്‍സില്ല: മല്‍സ്യബന്ധന ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി

Published : 11th November 2016 | Posted By: SMR

വൈപ്പിന്‍: ലൈസന്‍സില്ലാതെ മല്‍സ്യബന്ധനം നടത്തിവന്ന ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഫിഷറീസും ചേര്‍ന്ന് പിടികൂടി. മുനമ്പം ഹാര്‍ബറില്‍നിന്ന് മല്‍സ്യബന്ധനത്തിന് പോവാന്‍ ശ്രമിക്കവെ അന്തോണിയാര്‍, സീപേള്‍ (കപ്പിത്താന്‍), സ്‌നേഹതീരം എന്നീ ബോട്ടുകളാ—ണ് കസ്റ്റഡിയിലായത്. ചെറുമീനുകളെ പിടിക്കുന്നതിനുള്ള പരിശോധനയ്ക്കിടെ രാത്രിയില്‍ നടന്ന പട്രോളിങ്ങിലാണ് ബോട്ടുകള്‍ പിടിയിലായത്. ഈ ബോട്ടുകള്‍ ഒരു വര്‍ഷമായി ലൈസന്‍സി—ല്ലാതെ മല്‍സ്യബന്ധനം നടത്തുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. മൂന്നു ബോട്ടുകള്‍ക്കും കൂടി 1,03,500 രൂപ പിഴ ഈടാക്കി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എ പി സതീഷ്‌കുമാര്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ് ഐ ശരത്ചന്ദ്രന്‍, സിപിഒമാരായ സജിമോന്‍, നിയാസ്, വിശാല്‍, ഫിഷറീസ് ഉദ്യോഗസ്ഥരായ രാമകൃഷ്ണന്‍, കൃഷ്ണകുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പട്രോളിങ് ശക്തമാക്കുമെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക