|    Jun 25 Sun, 2017 2:14 pm
FLASH NEWS

ലൈസന്‍സില്ലാത്ത കൈത്തോക്കുമായി യുവാവ് പിടിയില്‍

Published : 19th October 2016 | Posted By: Abbasali tf

സുല്‍ത്താന്‍ ബത്തേരി: ലൈസന്‍സില്ലാതെ കൈത്തോക്കുമായി യുവാവ് അറസ്റ്റില്‍. മൈതാനിക്കുന്ന് ഒടിയന്‍പള്ളി റെജില്‍ (27) ആണ് സുല്‍ത്താന്‍ ബത്തേരി പോലിസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ കല്ലുവയല്‍ വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദേഹപരിശോധന നടത്തിയപ്പോഴാണ് അരയില്‍ ഒളിപ്പിച്ച കൈത്തോക്ക് കണ്ടെടുത്തത്. എട്ടു തിരകളിടാന്‍ സാധിക്കുന്ന റിവോള്‍വറാണ് പിടിച്ചെടുത്തത്. സുല്‍ത്താന്‍ ബത്തേരി എസ്എച്ച്ഒ ബിജു ആന്റണിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരേ ആയുധ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക