|    Mar 31 Fri, 2017 12:17 am
FLASH NEWS

ലൈറ്റ് മെട്രോ: ഡിഎംആര്‍സി കണ്‍സള്‍ട്ടന്‍സിയാവും

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: നഗരങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഉദ്ദേശിച്ചുള്ള തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ നടപടികള്‍ സര്‍ക്കാര്‍ പുനരാരംഭിച്ചു. ഇതിനു മുന്നോടിയായി ഈ പദ്ധതികളുടെ പ്രാഥമികജോലികള്‍ക്കുള്ള കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സിയെ നിബന്ധനകള്‍ക്കു വിധേയമായി ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചശേഷം മുഴുവന്‍ പ്രൊജക്റ്റുകളുടെയും കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സിയെ നിയമിക്കും. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ഒരു ഡെപ്യൂട്ടി കലക്ടറെ/സബ് ഡിവിഷനല്‍ ഓഫിസറെ (റവന്യൂ) ചുമതലപ്പെടുത്തി. മതിയായ ജീവനക്കാരെ അനുവദിക്കാനും യോഗം തീരുമാനിച്ചു. തിരുവനന്തപുരം മെട്രോയ്ക്കായി ഏകദേശം 1.9893 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് മെട്രോയ്ക്ക് ഏകദേശം 1.4474 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കും. തിരുവനന്തപുരം മെട്രോയ്ക്കായി ഫ്‌ളൈ ഓവര്‍ നിര്‍മിക്കാന്‍ ഏകദേശം 2.77 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കും. ശ്രീകാര്യം, പട്ടം, ഉള്ളൂര്‍ ഫ്‌ളൈ ഓവറുകളുടെ നിര്‍മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി 272.84 കോടി രൂപയുടെ ഭരണാനുമതി നല്‍കും. ഇതുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡി (കിഫ്ബി) ല്‍നിന്ന് പണം നല്‍കുകയും നിര്‍ദിഷ്ട ഏജന്‍സിയായ കെആര്‍ടിഎല്ലിന്റെ ഫണ്ടുപയോഗിച്ച് ഡിഎംആര്‍സി മുഖേന ടേണ്‍-കീ വ്യവസ്ഥയില്‍ പദ്ധതിയായി നടപ്പാക്കാനും തീരുമാനിച്ചു. തിരുവനന്തപുരം മെട്രോയ്ക്കായി തിരുവനന്തപുരം താലൂക്കിലെ പള്ളിപ്പുറം, കഴക്കൂട്ടം, പാങ്ങപ്പാറ, ചെറുവക്കാട്ട്, ഉള്ളൂര്‍, കവടിയാര്‍, പട്ടം, വഞ്ചിയൂര്‍, തൈക്കാട് വില്ലേജുകളില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കുക. കോഴിക്കോട് താലൂക്കിലെ ചേവായൂര്‍, നെല്ലിക്കോട്, കോട്ടൂളി, കസബ, നഗരം, പന്നിയങ്കര, ചെറുവണ്ണൂര്‍ വില്ലേജുകളില്‍ നിന്നാണു ഭൂമി ഏറ്റെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day