|    Jun 24 Sun, 2018 6:50 am
FLASH NEWS

ലൈബ്രറി കൗണ്‍സില്‍-സംസ്ഥാന സര്‍ഗോല്‍സവം

Published : 8th January 2017 | Posted By: fsq

കോഴിക്കോട്: ലൈബ്രറി കൗണ്‍സില്‍-സംസ്ഥാന സര്‍ഗോല്‍സവത്തിന് തുടക്കമായി. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമെത്തിയ ബാലവേദി കുട്ടികളും പ്രവര്‍ത്തകരും സംബന്ധിക്കുന്ന കലോല്‍സവത്തിന്റെ ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. കുട്ടികളെ വായനാശീലത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും മാധ്യമരംഗത്തെ പുത്തന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനപ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണന്‍, വൈസ് പ്രസിഡന്റ് ചവറ കെ എസ് പിള്ള, വിദ്യാഭ്യാസ കായിക സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എന്‍ ഉദയന്‍, ലൈബ്രറി കൗണ്‍സില്‍ മുഖപത്രമായ ഗ്രന്ഥാലോകത്തിന്റെ എഡിറ്റര്‍ എസ് രമേശന്‍ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എന്‍ ശങ്കരന്‍, സെക്രട്ടറി കെ ചന്ദ്രന്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ബി സുരേഷ്ബാബു, മുതിര്‍ന്ന ലൈബ്രറി പ്രവര്‍ത്തകന്‍ വി കെ ബാലന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.നാടകം, മോണോആക്ട്, കവിതാലാപനം, ചലച്ചിത്രഗാനാലാപനം, നാടന്‍പാട്ട്, കവിതാലാപനം, തുടങ്ങിയ കലാപരിപാടികള്‍ വിവിധ വേദികളിലായി ആരംഭിച്ചു. കുട്ടികളുടെ സര്‍ഗവാസനയെ പ്രോല്‍സാഹിപ്പിക്കുന്ന ഉപന്യാസ രചന, കഥാപാത്ര നിരൂപണം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍, ചിത്രീകരണം എന്നിവയും സര്‍ഗോല്‍സവത്തോടനുബന്ധിച്ച് നടക്കുന്നുണ്ട്്്്. ലൈബ്രറി പ്രവര്‍ത്തകരും കുട്ടികളും ഉള്‍പ്പെടെ ആയിരത്തിലേറെപ്പേര്‍ പങ്കെടുക്കുന്ന സംസ്ഥാന സര്‍ഗോല്‍സവം നാളെ സമാപിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss