|    Oct 24 Tue, 2017 3:23 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published : 17th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ 2015-16 വര്‍ഷത്തെ വിവിധ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഏറ്റവും നല്ല ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള പി എന്‍ പണിക്കര്‍ പുരസ്‌ക്കാരം വി കെ ബാലന്‍ മാസ്റ്റര്‍ കരസ്ഥമാക്കി. 25,000 രൂപയും വെങ്കല ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പി രവീന്ദ്രന്‍ പുരസ്‌കാരത്തിന് കണ്ണൂര്‍ ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം ആന്റ് വായനശാല അര്‍ഹരായി. 15000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സമാധാനം പരമേശ്വരന്‍ പുരസ്‌കാരത്തിന് കോട്ടയം യുവരശ്മി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ലൈബ്രറി ആന്റ് റീഡിങ് റൂം സചിവോത്തമപുരം കരസ്ഥമാക്കി. 7777 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ഈ പുരസ്‌ക്കാരം.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക