|    Feb 18 Sun, 2018 2:35 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ലൈബ്രറികള്‍ക്കുള്ള സാമ്പത്തികസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Published : 12th February 2018 | Posted By: kasim kzm

തിരുവനന്തപുരം: രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്റെ സ്‌റ്റേറ്റ് ലൈബ്രറി പ്ലാനിങ് കമ്മിറ്റി തീരുമാനപ്രകാരം 2017-18 വര്‍ഷത്തെ വിവിധ സ്‌കീമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാച്ചിങ് സ്‌കീമില്‍ ലൈബ്രറികളുടെ കെട്ടിട നിര്‍മാണം, സെമിനാറുകള്‍, കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, പുസ്തക സംരക്ഷണത്തിനുള്ള ഉപകരണങ്ങള്‍ എന്നിവയ്ക്കും നോണ്‍ മാച്ചിങ് സ്‌കീമില്‍ കെട്ടിട നവീകരണം, ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍, കുട്ടികള്‍ക്കും വനിതകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള പ്രത്യേക വിഭാഗങ്ങളുടെ രൂപീകരണം, ജൂബിലി ആഘോഷങ്ങള്‍ തുടങ്ങിയവയ്ക്കും ലൈബ്രറികള്‍ക്ക് അപേക്ഷിക്കാം. ഫോറം, വിശദവിവരങ്ങള്‍ എന്നിവ ഫൗണ്ടേഷന്റെ വെബ്‌സൈറ്റായ ംംം.ൃൃൃഹള.ഴീ്.ശി ല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യണം. അപേക്ഷാ ഫോറവും അനുബന്ധ രേഖകളും രണ്ടു സെറ്റ് (ഒറിജിനലും പകര്‍പ്പും) വീതം ലൈബ്രറികള്‍ അതത് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫിസുകളില്‍ 28ന് മുമ്പ് എത്തിക്കണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss