|    Aug 24 Thu, 2017 4:44 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ലൈഫ് മിഷന്‍ : മാര്‍ച്ചിനകം 70,000 വീട് പൂര്‍ത്തിയാക്കണം – മുഖ്യമന്ത്രി

Published : 3rd August 2017 | Posted By: fsq

 

തിരുവനന്തപുരം: വിവിധ പദ്ധതികളില്‍ നിര്‍മാണം തുടങ്ങി പാതിവഴിയിലായ 70,000ഓളം വീടുകള്‍ അടുത്ത മാര്‍ച്ച് 31നു മുമ്പ് പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷനിലൂടെ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹരായവര്‍ പട്ടികയ്ക്കു പുറത്തുപോവാതിരിക്കാനും അനര്‍ഹര്‍ കടന്നുകൂടാതിരിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ഭവന നിര്‍മാണ മിഷനായ ‘ലൈഫി’ന്റെ തുടര്‍പ്രവര്‍ത്തനവും ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നതും സംബന്ധിച്ച് തദ്ദേശസ്ഥാപന അധ്യക്ഷന്‍മാ ര്‍ക്കായി നടത്തിയ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016 മാര്‍ച്ച് 31നു മുമ്പ് വിവിധ ഭവനപദ്ധതികളില്‍ സഹായം ലഭിച്ച് വീടുപണി നിലച്ചുപോയവര്‍ക്ക് ഇത്തരത്തില്‍ സഹായം നല്‍കി 2018 മാര്‍ച്ച് 31നു മുമ്പായി പണി പൂര്‍ത്തിയാക്കാനാവും. അതിന് പൊതുവായ മാനദണ്ഡം വച്ച് നീങ്ങാനാവണം. വിവിധ വകുപ്പുകള്‍ വീടുനിര്‍മാണത്തിന് ചെലവാക്കുന്ന തുക ഒന്നായി സമാഹരിച്ച് നിര്‍മിച്ചുനല്‍കാനാണു ലക്ഷ്യമിടുന്നത്. ലൈഫ് മിഷന്‍ മുഖേന ഭവനനിര്‍മാണത്തിനുള്ള പണം സര്‍ക്കാര്‍വഴി തദ്ദേശസ്ഥാപനങ്ങള്‍ക്കു ലഭ്യമാക്കുമെന്ന് അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് മുഖ്യപ്രഭാഷണം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക