|    Jul 21 Sat, 2018 3:54 am
FLASH NEWS

ലൈഫ് മിഷന്‍ ഭവന പദ്ധതി ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു; 10 വരെ ആക്ഷേപങ്ങള്‍ അറിയിക്കാം

Published : 2nd August 2017 | Posted By: fsq

 

പാലക്കാട്: കൊടുമ്പ് , മരുതറോഡ് , കോങ്ങാട് , കുഴല്‍മന്ദം ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭവന-ഭൂരഹിതരും ഭൂമിയുള്ള ഭവനരഹിതരും ഉള്‍പ്പെട്ടവരുടെ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. പഞ്ചായത്ത് ഓഫിസ്, കുടുംബശ്രീ, ഐസിഡിഎസ് ഓഫിസ്, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫിസ്, അങ്കണവാടികള്‍, വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ പട്ടിക പരിശോധനയ്ക്ക് ലഭ്യമാണ്. കൊടുമ്പ് പഞ്ചായത്തിലെ പട്ടിക കൊടുമ്പ്, കണ്ണാടി  കക, കൊടുമ്പ് പ്രാഥമികാരോഗ്യ  കേന്ദ്രം എന്നിവിടങ്ങളിലും മരുതറോഡ് പഞ്ചായത്തിലെ പട്ടിക കെഎസ്ഇബി , മലമ്പുഴ ബ്ലോക്ക് ഓഫിസ് എന്നിവിടങ്ങളിലും പരിശോധനയ്ക്ക് ലഭിക്കും. കോങ്ങാട് പഞ്ചായത്തിലെ പട്ടിക  പഞ്ചായത്ത് ഓഫിസ്, കുടുംബശ്രീ, ഐസിഡിഎസ് ഓഫിസ്, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫിസ്, അങ്കണവാടികള്‍, കൃഷി ഭവന്‍, വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലും  കുഴല്‍മന്ദത്തെ പട്ടിക കുഴല്‍മന്ദം പഞ്ചായത്ത് ഓഫിസിലും പഞ്ചായ്ത്തിലെ മറ്റ് സര്‍ക്കാര്‍ ഓഫിസുകളിലും ലഭിക്കും. ഇത് സംബന്ധിച്ച ആക്ഷേപങ്ങള്‍ ഓഗസ്റ്റ് 10 വരെ അതത് പഞ്ചായത്ത് ഓഫിസില്‍ നല്‍കാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss