|    Oct 20 Fri, 2017 1:54 am

ലൈഫ് മിഷന്‍ പദ്ധതി : ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തിനെതിരേ കുടുംബശ്രീ ഭാരവാഹികള്‍

Published : 2nd August 2017 | Posted By: fsq

 

എടക്കര: സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരായ കുടുംബങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തിന്റേതെന്ന് പഞ്ചായത്ത് കുടുംബശ്രീ ഭാരവാഹികള്‍. ലൈഫ് പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ കണ്ടത്തെുന്നതിനുള്ള സര്‍വേ കുടുംബശ്രീയെയാണ് സര്‍ക്കാര്‍ ഏല്‍പിച്ചത്.  ചുങ്കത്തറയില്‍ സര്‍വേ കുറ്റമറ്റതാക്കുന്നതിനായി ഭരണസമിതിയിലെ അഞ്ച് വനിത അംഗങ്ങളെയും കുടുംബശ്രീയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വീടിന് അര്‍ഹരായ ആയിരത്തിലധികം പേരുടെ ലിസ്റ്റ് ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഗ്രാമസഭകളില്‍ നിന്നായി ഭരണസമിതിയുടെ പക്കലുണ്ട്. എന്നാല്‍, സര്‍വേ നടപടികള്‍ക്ക് നിയോഗിതരായ കുടുംബശ്രീക്ക് ഈ പട്ടിക നല്‍കിയിരുന്നില്ല. മറിച്ച് പന്ത്രണ്ടോളം ആളുകളുടെ പേര് മാത്രമാണ് നല്‍കിയത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് 20 വാര്‍ഡുകളില്‍ നടത്തിയ സര്‍വേ പ്രകാരം 1,011 പേരുടെ പട്ടിക സിഡിഎസ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയെ ഏല്‍പിക്കുകയായിരുന്നു. അന്വേഷണത്തിനുശേഷം വീടും, ഭൂമിയുമില്ലാത്തതും വീടില്ലാത്തവരുമായ 332 പേരെ അംഗീകരിക്കുകയും അര്‍ഹരായ 679 പേരെ ഒഴിവാക്കുകയുമാണ് ഭരണസമിതി ചെയ്തിരിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. യാഥാര്‍ഥ്യം ഇതായിരിക്കെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ സിഡിഎസിനെ കുറ്റപ്പെടുത്താനാണ് ഭരണസമിതി ശ്രമിക്കുന്നതെന്നു ഇവര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക