|    Aug 24 Thu, 2017 10:37 am
FLASH NEWS

ലൈഫ് മിഷന്‍ പദ്ധതി : ഗുണഭോക്തൃ ലിസ്റ്റില്‍ വ്യാപക പിഴവെന്ന്

Published : 5th August 2017 | Posted By: fsq

 

പൊന്‍കുന്നം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയിലേക്ക് ഭൂരഹിതരുടെയും ഭവനരഹിതരുടെയും പട്ടിക തയ്യാറാക്കിയപ്പോള്‍ അപേക്ഷകരില്‍ 80 ശതമാനത്തിലേറെ പേരും എലിക്കുളം പഞ്ചായത്തില്‍ പുറത്തായി. ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കിയവര്‍ക്കാണ് ഈ ഗതികേട്. 366 അപേക്ഷകരാണ് എലിക്കുളത്തുള്ളത്. 59 പേര്‍ മാത്രമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡമനുസരിച്ച് കരട് പട്ടികയില്‍ ഇടം നേടിയത്. വാസയോഗ്യമല്ലാത്ത വീടുള്ളവരും പട്ടികയില്‍ നിന്ന് പുറത്തായതോടെ പഞ്ചായത്ത് മെംബര്‍മാര്‍ ഗുണഭോക്താക്കളെ അഭിമുഖീകരിക്കാനാവാത്ത നിലയിലായി. ചെറിയ കൂരയില്‍ താമസിക്കുന്നവര്‍ പോലും മാനദണ്ഡമനുസരിച്ച് പട്ടികയില്‍ നിന്നു പുറത്തായി.സ്വന്തമായോ കുടുംബാംഗങ്ങളുടെ പേരിലോ ഭവനമില്ലാത്തവര്‍, പരമ്പരാഗതമായി കുടുംബസ്വത്ത് കൈമാറിക്കിട്ടാന്‍ സാധ്യതയില്ലാത്തവര്‍, കുടുംബവരുമാനം മൂന്നു ലക്ഷത്തില്‍ താഴെയുള്ളവര്‍, വീടുള്ള കുടുംബാംഗത്തിന്റെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടാത്തവര്‍ തുടങ്ങിയ മാനദണ്ഡങ്ങളാണ് വീടിന് അര്‍ഹതപ്പെട്ട പലരും പട്ടികയില്‍ നിന്ന് പുറത്താവാന്‍ കാരണം. വാസയോഗ്യമല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്നവരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല. വാസയോഗ്യത നിര്‍ണയിക്കാന്‍ സാങ്കേതിക പരിശോധന ആവശ്യമുള്ളതിനാല്‍ പിന്നീട് പരിഗണിക്കാനാണ് നിര്‍ദേശം. എന്നാല്‍ തടി, ഷീറ്റ് എന്നിവ കൊണ്ടു മാത്രം നിര്‍മിച്ച താല്‍ക്കാലിക ഭവനങ്ങളില്‍ താമസിക്കുന്നവരെ ഭവനരഹിതരായി അപ്പീലില്‍ പരിഗണിക്കാനും നിര്‍ദേശമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക