|    Aug 21 Mon, 2017 3:44 pm
FLASH NEWS

ലൈഫ് മിഷന്‍ പദ്ധതി അര്‍ഹതപ്പെട്ടവരില്‍ എത്തണം: എസ്ഡിപിഐ

Published : 4th August 2017 | Posted By: fsq

 

പത്തനംതിട്ട: വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് ഗുണകരമാവേണ്ട ലൈഫ് മിഷന്‍ ഭവന പദ്ധതി ജില്ലയില്‍ വന്‍ പരാജയമാണെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പദ്ധതികള്‍ അര്‍ഹതപ്പെട്ടവരില്‍  എത്തുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കുടുംബശ്രീ യൂനിറ്റ് വഴി ഗുണഭോക്താക്കളെ കണ്ടെത്തിയതാണ് പദ്ധതി അനര്‍ഹരിലേക്കെത്താന്‍ കാരണമായത്. പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ നിജസ്ഥിതി അന്വേഷിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടു. നാലുമാസംകൊണ്ട് തയ്യാറാക്കിയ പദ്ധതിയുടെ പരാതി സ്വീകരിക്കുന്നത് പത്തുദിവസമാക്കി വെട്ടിച്ചുരുക്കിയതിന് പിന്നില്‍ രാഷ്ട്രീയ നീക്കമുള്ളതായും സംശയിക്കുന്നു. പുതുക്കിയ റേഷന്‍കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിനാജ് കോട്ടാങ്ങല്‍, സെക്രട്ടറി മുഹമ്മദ് അനീഷ്, ഖജാന്‍ജി റിയാഷ് കുമ്മണ്ണൂര്‍, ഗോപി പുതുമല, ഷൈലജ എസ് , മുജീബ് ചേരിക്കല്‍ , ഷറഫ് കോന്നി,  വല്‍സല, ഷാജി അയത്തിക്കോണില്‍, ലത്തീഫ് ഏഴംകുളം പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക