|    Jan 19 Fri, 2018 1:06 am
FLASH NEWS

ലൈഫ് മിഷന്‍ ഗുണഭോക്തൃ ലിസ്റ്റ് അട്ടിമറി; കോണ്‍ഗ്രസ് കോടതിയിലേക്ക്

Published : 4th August 2017 | Posted By: fsq

 

കല്‍പ്പറ്റ: ലൈഫ് മിഷന്‍ ഗുണഭോക്തൃ ലിസ്റ്റ് അട്ടിമറിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്. ഗ്രാമപ്പഞ്ചായത്തുകള്‍ വഴി കേരള സര്‍ക്കാര്‍ നടപ്പാക്കുമെന്നു പ്രഖ്യാപിച്ച സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതിയായ ലൈഫ് മിഷനു വേണ്ടി അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് നിലവിലുള്ള പഞ്ചായത്ത്‌രാജ് നിയമത്തിന് വിരുദ്ധമാണ്. നിലവില്‍ സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്നതിന് ഗ്രാമസഭകള്‍ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് നിലനില്‍ക്കെ പ്രസ്തുത ലിസ്റ്റ് അസാധുവാക്കുകയും അപേക്ഷകള്‍ സ്വീകരിച്ച് ഗ്രാമസഭകളുടെ അംഗീകാരമില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സര്‍വേ നടത്തി ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. ഈ നടപടി നിയമവിരുദ്ധമാണ്. പഞ്ചായത്ത്‌രാജ് നിയമമനുസരിച്ച് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഗ്രാമസഭയ്ക്കാണ്. ഇതിനു വിരുദ്ധമായിട്ടാണ് ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനെതിരേ കോടതിയെയും തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനെയും സമീപിക്കാനും യോഗം തീരുമാനിച്ചു. അനര്‍ഹരെയും സ്വന്തം പാര്‍ട്ടിക്കാരെയും ഉള്‍പ്പെടുത്തി ലിസ്റ്റ് തയ്യാറാക്കാന്‍ നിലവിലുള്ള ഗുണഭോക്തൃ ലിസ്റ്റ് നിയമവിരുദ്ധമായി അസാധുവാക്കുകയും സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പാക്കാനെന്ന പേരില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ വഴി ആയിരിക്കണക്കിന് അപേക്ഷകള്‍ സ്വീകരിക്കുകയും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന വേളയില്‍ ഇതിനായി സര്‍ക്കാര്‍ ഇറക്കിയ മാനദണ്ഡങ്ങള്‍ താല്‍പര്യമനുസരിച്ച് മാറ്റുകയും ചെയ്തു. പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അര്‍ഹതപ്പെട്ട അപേക്ഷകരെ പൂര്‍ണമായി ഒഴിവാക്കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതോടു സമാനമായി നടപ്പാക്കുന്ന ഭൂരഹിതര്‍ക്കുള്ള സ്ഥലവും-വീടും പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റും അട്ടിമറിക്കപ്പെട്ടു. പഞ്ചായത്ത് രാജ് നിയമത്തിന്റെ അ:ന്തസത്തയ്ക്ക് വിരുദ്ധമായാണ് ലിസ്റ്റ് തയ്യാറാക്കിയത്. അടിയന്തരമായി നിലവിലുള്ള ലിസ്റ്റ് റദ്ദ് ചെയ്ത് ഗ്രാമസഭകളിലൂടെ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ത്രിതല പഞ്ചായത്തുകള്‍ സഹകരണത്തോടെ നടപ്പാക്കുന്ന പാവപ്പെട്ട ആളുകള്‍ക്ക് വീട് നിര്‍മിക്കാന്‍ നിലവിലുണ്ടായിരുന്ന ഇന്ദിരാ ആവാസ് യോജന പദ്ധതിയും അട്ടിമറിക്കപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒരു ഗുണഭോക്താവിന് പോലും വീട് നല്‍കാനായിട്ടില്ല. ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും ഡിസിസി ജനറല്‍ബോഡി യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ എല്‍ പൗലോസ്, എന്‍ ഡി അപ്പച്ചന്‍, പി വി ബാലചന്ദ്രന്‍, കെ കെ അബ്രാഹം, എം എസ് വിശ്വനാഥന്‍, വി എ മജീദ്, എന്‍ കെ വര്‍ഗീസ്, കെ വി പോക്കര്‍ ഹാജി, എം എ ജോസഫ്, ഒ വി അപ്പച്ചന്‍, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, കെ എം ആലി, എന്‍ എം വിജയന്‍, എം ജി ബിജു, ബിനു തോമസ്, നിസി അഹമ്മദ്, പി കെ അബ്ദുറഹിമാന്‍, ഡി പി രാജശേഖരന്‍, പി പി ആലി, പി എം സുധാകരന്‍, എന്‍ സി കൃഷ്ണകുമാര്‍, എം എം രമേശന്‍ മാസ്റ്റര്‍, എടയ്ക്കല്‍ മോഹനന്‍, ഒ ആര്‍ രഘു, ശോഭനകുമാരി, ആര്‍ പി ശിവദാസ്, എക്കണ്ടി മൊയ്തൂട്ടി, എച്ച് ബി പ്രദീപ് മാസ്റ്റര്‍, എന്‍ യു ഉലഹന്നാന്‍, പി ടി സജി, പി കെ കുഞ്ഞുമൊയ്തീന്‍, പി കെ അനില്‍കുമാര്‍, നജീബ് കരണി, കമ്മന മോഹനന്‍, മോയിന്‍ കടവന്‍, ചിന്നമ്മ ജോസ്, സി ജയപ്രസാദ്, വിജയമ്മ ടീച്ചര്‍, മാണി ഫ്രാന്‍സിസ്, കെ എന്‍ രമേശന്‍, ടി ജെ ജോസഫ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day