|    Nov 21 Tue, 2017 1:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലൈഫ് മിഷനില്‍ കാലോചിത പരിഷ്‌കാരം വേണം

Published : 13th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഭവനരഹിതര്‍ക്കായി നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന വിധത്തില്‍ പുനസ്സംഘടിപ്പിക്കണമെന്ന്് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കേരളത്തിന്റെ വര്‍ത്തമാന കാല സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ വിവേചനാധികാരം ഉപയോഗിച്ച് പദ്ധതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ സ്വീകാര്യമായ പല വ്യവസ്ഥകളും കേരളത്തില്‍ അപ്രായോഗികമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. സാമൂഹിക-സാമ്പത്തിക അവസ്ഥകളിലുണ്ടായിട്ടുള്ള യാഥാര്‍ഥ്യങ്ങളും പ്രശ്‌നങ്ങളും വിലയിരുത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിലുള്ള മാനദണ്ഡങ്ങളാണ് അഭിലഷണീയമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.  അബ്ദുല്ല ബെണ്ടിച്ചാല്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഉത്തരവ് ചീഫ് സെക്രട്ടറിക്ക് അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക