|    Nov 21 Wed, 2018 4:49 am
FLASH NEWS

ലൈഫ് ഭവന പദ്ധതി: വീടുകളുടെ നിര്‍മാണം 31നകം പൂര്‍ത്തിയാക്കും

Published : 10th August 2018 | Posted By: kasim kzm

മലപ്പുറം: ലൈഫ് ഭവനപദ്ധതിയിലുള്‍പ്പെട്ട വീടുകളുടെ നിര്‍മാണം ഓഗസ്റ്റ് 31നകം പൂര്‍ത്തിയാക്കണമെന്ന് ലൈഫ് മിഷന്‍ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാബുകുട്ടന്‍ നായര്‍ നിര്‍ദേശം നല്‍കി. ഭവന പദ്ധതി പുരോഗതി സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 307 വീടുകളാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിക്കാനുള്ളത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വീട് നിര്‍മാണം വൈകിപ്പിക്കരുതെന്നും ഗുണഭോക്താക്കളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം യോഗത്തില്‍ നിര്‍ദേശം നല്‍കി.
വിവിധ പദ്ധതികളില്‍ വര്‍ഷങ്ങളായി പൂര്‍ത്തീകരിക്കാതെ കിടന്ന 2807 വീടുകളില്‍ 2500 എണ്ണം ജില്ലയില്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മഴയും പ്രകൃതി ക്ഷോഭവും മൂലം പൂര്‍ത്തീകരണത്തിന് കാലതാമസം വന്ന ഗോത്ര മേഖലകളില്‍ ഓഗസ്‌ററ് 31 നകം മുഴുവന്‍ വീടുകളും പൂര്‍ത്തീകരിക്കാന്‍ ജനകീയ മേല്‍നോട്ട സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. തുക കൈപ്പറ്റിയിട്ടും മനപ്പൂര്‍വ്വം അലംഭാവം കാണിച്ച് പണി പൂര്‍ത്തീകരിക്കാത്തവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ റവന്യൂ വകുപ്പിന്റെ സഹായത്തോടെ സ്വീകരിക്കാന്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
100 % പദ്ധതികളും പൂര്‍ത്തിയാക്കിയ നിലമ്പുര്‍, പൊന്നാനി, മലപ്പുറം, മങ്കട, വേങ്ങര, തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്തുകളെയും പെരിന്തല്‍മണ്ണ, കോട്ടക്കല്‍ , നഗര സഭ കളെയും 43 ഗ്രാമ പഞ്ചായത്തുകളെയും യോഗത്തില്‍ അഭിനന്ദിച്ചു. 96 % പൂര്‍ത്തീകരിച്ച ഫിഷറീസ് വകുപ്പിനെയും യോഗത്തില്‍ പ്രശംസിച്ചു.
രണ്ടാംഘട്ട പദ്ധതിയില്‍ ഭൂമിയുള്ള ഗുണഭോക്താക്കളുടെ ഭവന നിര്‍മാണത്തിന് 6060 ഗുണഭോക്താക്കളെയാണ് ജില്ലയില്‍ അര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്. അവരില്‍ 4700 പേര്‍ കരാര്‍ വച്ചതില്‍ 4091 പേര്‍ക്ക് ആദ്യഗഡു വിതരണം ചെയ്തു . എത്രയും വേഗം മുഴുവന്‍ പേര്‍ക്കും പെര്‍മിറ്റ് നല്‍കി ആദ്യ ഗഡു നല്‍കാനും യോഗത്തില്‍ നിര്‍ദ്ദശം നല്‍കി .തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ഭവന നിര്‍മ്മാണത്തിന് ഇളവ് വേണ്ടവര്‍ക്ക് അതാത് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക നിരീക്ഷണ സമിതിയുടെ ശുപാര്‍ശ സഹിതം ആര്‍ഡിഒ ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ലൈഫ് മിഷന്‍ പ്രൊജക്റ്റ് മാനേജര്‍മാരായ എ ഫൈസി, അനീഷ് ജില്ലാ കോഡിനേറ്റര്‍ എം ശ്രീഹരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍, ഡപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ ശ്രീലത, എ പി ഒ നിബു കുര്യന്‍, ഡിഡിപി ഖാലിദ്, തുടങ്ങിയവരും വിവിധ നഗര സഭാ സെക്രട്ടറിമാര്‍, ബിഡിഒമാര്‍ ഗ്രാമ പഞ്ചായത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss