|    Jul 16 Mon, 2018 10:15 am

ലൈഫ് ഭവന പദ്ധതി : അര്‍ഹരെ ഉള്‍പ്പെടുത്തിയുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണം: യുഡിഎഫ്‌

Published : 16th September 2017 | Posted By: fsq

 

തൊട്ടില്‍പ്പാലം: സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി കാവിലുംപാറ പഞ്ചായത്ത് തയ്യാറാക്കിയ ലൈഫ് ഭവനപദ്ധതിയുടെ ലിസ്റ്റ് റദ്ദാക്കി അര്‍ഹരായ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണമെന്ന് കാവിലുംപാറ പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി ആവശ്യപ്പെട്ടു.  ഏറെ തിടുക്കപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റില്‍ ഓട്ടേറെ അനര്‍ഹര്‍ കയറിപ്പറ്റിയിട്ടുണ്ട്. ലിസ്റ്റ് പരിശോധിക്കാന്‍ ജനങ്ങള്‍ക്ക് യാതൊരു അവസരവും നല്‍കിയിട്ടില്ല. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രസ്തുത ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ഉറപ്പുള്ള ഭിത്തിയും ഓടുമേഞ്ഞ മേല്‍ക്കൂരയുള്ളതുമായ വീടുകളില്‍ താമസിച്ചുവരുന്നവരെ നിലവില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ വര്‍ഷങ്ങളോളമായി ഓലമേഞ്ഞ വീടുകളില്‍ താമസിച്ചുവരുന്ന ഒട്ടേറെ കുടുംബങ്ങള്‍ പദ്ധതിക്ക് പുറത്തായത് ദുരൂഹത സൃഷ്ടിക്കുന്നതായും യുഡിഎഫ് ആരോപിച്ചു. പൂര്‍ണ്ണമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പുതിയലിസ്റ്റ് തയ്യാറാക്കാത്തപക്ഷം ശക്തമായ പ്രക്ഷോപ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss