|    Nov 20 Mon, 2017 1:03 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ലൈഫ് പദ്ധതി : 2021ല്‍ മുഴുവന്‍ ഭവനനിര്‍മാണവും പൂര്‍ത്തിയാക്കും

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: 2021 ഓടെ സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും ഭൂരഹിതരായ ഭവനരഹിതര്‍ക്കും സ്വന്തമായി വീട് നിര്‍മിച്ചുനല്‍കുമെന്ന് തദ്ദേശഭരണ മന്ത്രി കെ ടി ജലീലിനുവേണ്ടി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ലൈഫ് പാര്‍പ്പിടപദ്ധതിയുമായി ബന്ധപ്പെട്ടു നടപ്പാക്കുന്ന ഇതില്‍ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഗ്രാമസഭകളുടെ അംഗീകാരത്തോടെ അന്തിമ പട്ടിക സപ്തംബര്‍ 25ന് പ്രസിദ്ധീകരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഭവനപദ്ധതികളുടെ ഫണ്ടുകള്‍ ക്രോഡീകരിച്ച് പണം കണ്ടെത്തി വീടു നിര്‍മിച്ചുനല്‍കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക