|    Oct 19 Fri, 2018 7:51 am
FLASH NEWS

ലൈഫ് പദ്ധതിയില്‍ നിന്ന് അര്‍ഹരെ ഒഴിവാക്കിയതിനെതിരേ പരാതി നല്‍കി

Published : 8th September 2017 | Posted By: fsq

 

ബദിയടുക്ക: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും പുത്തിഗെ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍പ്പെടുന്ന സീതാംഗോളിയിലെ രാജീവ് ലക്ഷം വീട് ഹൗസിങ് കോളനിയിലെ അര്‍ഹരായ കുടുംബങ്ങളെ ഒഴിവാക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മന്ത്രി കെ ടി ജലീല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പഞ്ചായത്തംഗം ഇ കെ മുഹമ്മദ് കുഞ്ഞി പരാതി നല്‍കി.ലൈഫ് മിഷന്‍ നിര്‍ദ്ദേശ പ്രകാരം ഒരു റേഷന്‍ കാര്‍ഡിന് ഒരു വീട് അതുമല്ലെങ്കില്‍ ഒറ്റ റേഷന്‍ കാര്‍ഡില്‍ രണ്ട് കുടുംബംഗങ്ങളോ വിവാഹത്തിന് ശേഷം ഒരു വര്‍ഷം വരെ ഒരേ വീട്ടില്‍ താമസിക്കുന്നവര്‍ക്കും കൂടാതെ 50 ശതമാനം ഓല, പ്ലാസ്റ്റിക് ഷീറ്റ് പാകിയ വീടുള്ളവര്‍ക്കും ഭവന നിര്‍മാണത്തിനുള്ള ധന സഹായത്തിന് അപേക്ഷിക്കാമെന്നാണ് പറയുന്നത്. ഇത്തരം അപേക്ഷകള്‍ ലഭിക്കുന്ന മുറക്ക് പരിശോധന നടത്തി പഞ്ചായത്ത് വെബ് സൈറ്റില്‍ ഫോട്ടോ സഹിതം പ്രസിദ്ദീകരിക്കണമെന്നാണ് ഉത്തരവ്. 25 വര്‍ഷം മുമ്പ് രണ്ടര സെന്റ്് സ്ഥലത്ത് ഒറ്റ മുറിയുള്ള ചെറിയ വീടുകള്‍ പഞ്ചായത്ത് അധികൃതര്‍ പണിത് നല്‍കിയിരുന്നു. കാലപ്പഴക്കം മുലം പലതും അപകടാവസ്ഥയിലാണ്. കോളനിയിലെ 25 വീട്ടുകാരില്‍ അപകടം മുന്നില്‍ കണ്ട് ചിലര്‍ വാടക ക്വാട്ടേഴ്‌സിലേക്ക് മാറിയിരിക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അര്‍ഹരായ 25 വീട്ടുക്കാരും പദ്ധതിക്ക് വേണ്ടി അപേക്ഷ നല്‍കിയെങ്കിലും രണ്ട് വീടുകള്‍ മാത്രം കരട് പട്ടികയില്‍ ഉള്‍പ്പെട്ടത്. വീണ്ടും ബാക്കിയുള്ള 23 കുടുംബങ്ങള്‍ അപ്പീല്‍ നല്‍കിയെങ്കിലും വീട് ഉണ്ടെന്ന കാരണം പറഞ്ഞ് തള്ളുകയാണത്രെയുണ്ടായത്. അപ്പീല്‍ കമ്മിറ്റിയില്‍ പഞ്ചായത്ത് പ്രസിഡന്റ്, പ്രതിപക്ഷത്തില്‍ നിന്ന് ഒരു അംഗം, പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന മുന്നംഗ കമ്മിറ്റിയാണ്. അപ്പീല്‍ കമ്മിറ്റി സെക്രട്ടറിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ റബര്‍ സ്റ്റാമ്പാണെന്നും പഞ്ചായത്ത് പരിതിയിലെ അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീടുകള്‍ നല്‍കണമെന്നും പഞ്ചായത്തംഗം നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss