|    Nov 25 Sat, 2017 7:12 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു

Published : 12th August 2017 | Posted By: fsq

 

മൂവാറ്റുപുഴ: വൈദ്യുതി തടസ്സം പരിഹരിക്കാന്‍ പോസ്റ്റില്‍ കയറിയ ലൈന്‍മാന് ദാരുണാന്ത്യം. കണ്ടുനിന്ന സഹപ്രവര്‍ത്തകനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലം കറുകിടം കൈനാട്ട്മറ്റത്തില്‍ കുര്യാക്കോസിന്റെ മകന്‍ എല്‍ദോസ് (40)ആണ് മരിച്ചത്. ഇടുക്കി സ്വദേശി വര്‍ഗീസിനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ 10.45ഓടെ മൂവാറ്റുപുഴ നഗരസഭ ഓഫിസിന് മുന്നിലായിരുന്നു സംഭവം. പോസ്റ്റില്‍ കയറിയ എല്‍ദോസിന് ഷോക്ക് ഏല്‍ക്കുകയായിരുന്നു. നിലവിളിയോടെ എല്‍ദോസ് കീഴ്‌മേല്‍ മറിഞ്ഞു. ഈ സമയം എല്‍ദോസിന്റെ കാല്‍ കേബിളില്‍ കുരുങ്ങിയതോടെ  തലകീഴായി തൂങ്ങികിടന്നു. സംഭവം കണ്ട സ്ത്രീകളടക്കമുള്ളവര്‍ അലമുറയിട്ടതോടെ നാട്ടുകാരും ഓടിയെത്തിയെങ്കിലും നിസ്സഹായരായി നില്‍ക്കാനെ കഴിഞ്ഞുള്ളൂ. ഇതിനിടെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് എല്‍ദോസിനെ താഴെ ഇറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫ്യൂസ് ഊരിയ ശേഷമാണ് എല്‍ദോസ് പോസ്റ്റില്‍ കയറിയതെന്നും എന്നാല്‍, എങ്ങനെയോ ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. കെഎസ്ഇബി ഇലക്ട്രിക്കല്‍ സെക്ഷന്‍ മൂവാറ്റുപുഴ നമ്പര്‍ ഒന്നിലെ ജീവനക്കാരനാണ് എല്‍ദോസ്. ഭാര്യ ബിനി റാക്കാട് എടക്കരയില്‍ കുടുംബാംഗമാണ്. എല്‍ദോസിന്റെ സംസ്‌കാരം ഇന്ന് 1.30ന് കോതമംഗലം മാര്‍ത്തമറിയം പള്ളി സെമിത്തേരിയില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക