|    Jan 20 Fri, 2017 7:14 am
FLASH NEWS

ലൈക്കിനു വേണ്ടി ചെയ്ത മണ്ടത്തരത്തിന് യുവാവ് രാജ്യദ്രോഹക്കുറ്റത്തിന് അകത്തായി

Published : 6th January 2016 | Posted By: SMR

മലപ്പുറം:ഫേസ്ബുക്കില്‍ ലൈക്കിനുവേണ്ടി ചെയ്ത മണ്ടത്തരത്തിനു യുവാവ് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായി. പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ വീരമൃത്യുവിനെ അവഹേളിച്ച് പോസ്റ്റിട്ടതിനാണു മലപ്പുറം വെസ്റ്റ് കോഡൂര്‍ നായര്‍തൊടി വരിക്കോടന്‍ അന്‍വര്‍ സാദിഖ് (24) അറസ്റ്റിലായത്.
മാധ്യമം പത്രത്തിലെ ജീവനക്കാരനാണെന്ന് ഇയാളുടെ ഫേസ്ബുക്ക് ഐഡിയില്‍ തെറ്റായി അവകാശപ്പെട്ടിരുന്നു. വെസ്റ്റ് കോഡൂരിലെ റേഷന്‍കടയിലെ താല്‍ക്കാലിക ജീവനക്കാരനാണ്. ദരിദ്ര കുടുംബത്തില്‍പ്പെട്ട സാദിഖിന്റെയും അനിയന്റെയും വരുമാനം മാത്രമാണു വീട്ടുകാര്‍ക്കാശ്രയം.
സാദിഖ് ഏതെങ്കിലും സംഘടനയില്‍ അംഗമായിരുന്നില്ല. അധികം കൂട്ടുകാരുമില്ല. ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാന്‍ ഫോട്ടോയും സ്റ്റാറ്റസും അപ്‌ലോഡ് ചെയ്യല്‍ വിനോദമാണു യുവാവിനെ കുടുക്കിയത്.
കഴിഞ്ഞദിവസം രാത്രി 2.30ഓടെ ചേവായൂര്‍ സിഐ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം വീട്ടിലെത്തിയാണ് സാദിഖിനെ അറസ്റ്റ് ചെയ്തത്. മാധ്യമം പബ്ലിക്കേഷന്‍ ചേവായൂര്‍ പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സംഭവം വിവാദമായതോടെ ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നെങ്കിലും അക്കൗണ്ട് നിലവിലുണ്ട്.
സാദിഖിന്റെ അറസ്റ്റ് നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്. സൗമ്യനായ യുവാവ് അറിവില്ലായ്മ കാരണം അബദ്ധത്തില്‍ ചെന്നുപെടുകയായിരുന്നുവെന്നാണു നാട്ടുകാര്‍ പറയുന്നത്.
ഇന്നലെ സ്റ്റേഷനില്‍ നാട്ടുകാര്‍ സന്ദര്‍ശിച്ചപ്പോഴും സംഗതിയുടെ ഗൗരവം സാദിഖ് ഉള്‍ക്കൊണ്ടിരുന്നില്ല. ഇത് ഇത്രവലിയ പ്രശ്‌നമാവുമെന്നു താന്‍ കരുതിയിരുന്നില്ലെന്നാണു സാദിഖ് നാട്ടുകാരോട് പറഞ്ഞത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക