|    Feb 20 Tue, 2018 3:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ലൈംഗിക പീഡനക്കേസ് : മുന്‍ പ്രഫസറെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

Published : 7th August 2017 | Posted By: fsq

 

ഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ നടപടിക്കു വിധേയനായ ഡല്‍ഹി യൂനിവേഴ്‌സിറ്റി മുന്‍ പ്രഫസറെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തനാക്കി. 16 വര്‍ഷം മുമ്പ് രണ്ടു ഗവേഷക വിദ്യാര്‍ഥിനികളാണ് പ്രഫസര്‍ക്കെതിരേ പരാതി നല്‍കിയിരുന്നത്. ആരോപണത്തെ തുടര്‍ന്ന് 2002ല്‍ പ്രഫസറെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ട ഡിയു എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നടപടിയും കോടതി റദ്ദാക്കി. സംസ്‌കൃതം വകുപ്പ് മുന്‍ മേധാവിയായിരുന്ന 75കാരനായ അധ്യാപകന്റെ തടഞ്ഞുവച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മൂന്നു മാസത്തിനകം തിരിച്ചുനല്‍കാനും കോടതി ഉത്തരവിട്ടു. ആരോപണം ഉയര്‍ന്നപ്പോള്‍ 60കാരനായ അധ്യാപകന്‍ രണ്ടു വര്‍ഷംകൂടി സര്‍വീസില്‍ തുടര്‍ന്നെങ്കിലും അദ്ദേഹത്തിന് ആനുകൂല്യങ്ങളൊന്നും നല്‍കിയിരുന്നില്ലെന്ന് കോടതി കണ്ടെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss