|    Aug 22 Wed, 2018 10:01 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ലൈംഗിക പീഡനം: വൈദികരുടെ മുന്‍കൂര്‍ജാമ്യഹരജി തള്ളി

Published : 7th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷ സുപ്രിംകോടതി തള്ളി. വൈദികരുടെ ഹരജിയില്‍ വാദം കേട്ട സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുന്നതായും എത്രയും പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ കീഴടങ്ങാനും നിര്‍ദേശിച്ചു.
കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. കേസില്‍ നേരത്തേ അറസ്റ്റിലായ രണ്ടു പ്രതികള്‍ പിന്നീട് കോടതിയില്‍ നിന്നു ജാമ്യം നേടുകയായിരുന്നു.
അറസ്റ്റിലായ ശേഷം അന്നുതന്നെ വൈദികര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. വൈദികരുടെ ഹരജിയില്‍ നേരത്തേ വാദം പൂര്‍ത്തിയായിരുന്നു. പീഡനത്തിനിരയായ വീട്ടമ്മയുടെയും ഒന്നാം പ്രതിയായ വൈദികന്റെയും കുടുംബ പശ്ചാത്തലം പരിഗണിച്ച് രഹസ്യമായി വാദം കേള്‍ക്കണമെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതുപ്രകാരമായിരുന്നു അടച്ചിട്ട മുറിയില്‍ വാദം കേട്ടത്. രഹസ്യമായി വാദം കേള്‍ക്കണമെന്ന ആവശ്യത്തെ സംസ്ഥാന സര്‍ക്കാരും അനുകൂലിച്ചു. വൈദികരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നും ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോടതിയില്‍ നേരത്തേ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
1998 മുതലുള്ള സംഭവങ്ങളാണ് കേസിനാസ്പദമായി പറയുന്നതെന്നും എന്നാല്‍, 2018 വരെ വീട്ടമ്മ ബലാല്‍സംഗ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും വീട്ടമ്മയുടെ സത്യവാങ്മൂലത്തില്‍ ബലാല്‍സംഗ ആരോപണം ഇല്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
വീട്ടമ്മയുമായി നടന്നത് പരസ്പരസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss