|    Nov 16 Fri, 2018 11:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലൈംഗിക പീഡനം; മദ്‌റസാ അധ്യാപകര്‍ അറസ്റ്റില്‍

Published : 11th November 2018 | Posted By: kasim kzm

കൂത്തുപറമ്പ്: മദ്‌റസയില്‍ പ ഠിക്കാനെത്തിയ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകരായ രണ്ടുപേര്‍ അറസ്റ്റില്‍. മാനന്തേരിക്കടുത്ത ഒരു മദ്‌റസയിലെ അധ്യാപകരായ കോഴിക്കോട് സ്വദേശി അബ്ദുര്‍റഹ് മാന്‍ മൗലവി, വയനാട് നാലാംമൈലിലെ അബ്ദുന്നാസിര്‍ മൗലവി എന്നിവരെയാണ് കണ്ണവം എസ്‌ഐ കെ വി ഗണേശനും സംഘവും അറസ്റ്റ് ചെയ്തത്.
നിലവില്‍ ഇവര്‍ക്കെതിരേ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ പരാതി ലഭിക്കാനിടയുണ്ടെന്നു പോലിസ് പറഞ്ഞു. 32 കുട്ടികളെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. കുട്ടികളുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ടു രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പതിവായുള്ള പീഡനവിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കള്‍ ഉടന്‍ ചൈല്‍ഡ്‌ലൈനില്‍ അറിയിച്ചു. സ്ഥലത്തെത്തിയ ചൈ ല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളില്‍നിന്നു വിശദമായ മൊഴിയെടുത്തു.
കണ്ണവം പോലിസില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്‌ഐയും സംഘവും സ്ഥലത്തെത്തി മദ്‌റസാ കമ്മിറ്റി ഭാരവാഹികളില്‍ നിന്നും പരാതിക്കാരില്‍ നിന്നും മൊഴിയെടുത്തു. തുടര്‍ന്നാണ് കുറ്റക്കാരായ അധ്യാപകര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss