|    Mar 23 Thu, 2017 6:06 pm
FLASH NEWS

ലൈംഗിക പീഡനം: പച്ചൗരിക്കെതിരേ കുറ്റപത്രം

Published : 2nd March 2016 | Posted By: SMR

ന്യൂഡല്‍ഹി: ടെറി എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ആര്‍ കെ പച്ചൗരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ ഡല്‍ഹി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. പച്ചൗരിയുടെ സഹപ്രവര്‍ത്തകര്‍ നല്‍കിയ കേസില്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ശിവാനി ചൗഹാന്റെ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 23 പ്രോസിക്യൂഷന്‍ സാക്ഷികളെ ചോദ്യംചെയ്താണ് പോലിസ് 1400 പേജ് വരുന്ന കുറ്റപത്രം തയ്യാറാക്കിയത്. സാക്ഷികളില്‍ മിക്കവരും ടെറിയിലെ മുന്‍ ജീവനക്കാരോ ഇപ്പോഴത്തെ ജീവനക്കാരോ ആണ്. ഐപിസിയുടെ 354, 354 (എ), 354 (സി) 506, 509 വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്.
കോടതിക്കു പുറത്തുള്ള തീര്‍പ്പിന് സ്ത്രീയുടെ മുന്നി ല്‍ നിര്‍ദേശം വച്ചിരുന്നതായി ഡല്‍ഹി ഹൈക്കോടതിയില്‍ പോലിസ് നേരത്തെ നല്‍കിയ സ്ഥിതിവിവര റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.

(Visited 51 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക