|    Jul 23 Sun, 2017 12:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ലൈംഗിക പീഡനം: ഡല്‍ഹി മുന്‍ മന്ത്രി കീഴടങ്ങി

Published : 4th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ലൈംഗിക ദൃശ്യങ്ങളടങ്ങിയ വിവാദ സിഡിയില്‍ ഉള്‍പ്പെട്ട ഡല്‍ഹി മുന്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സന്ദീപ്കുമാറിനെതിരേ സുല്‍ത്താന്‍പുരി പോലിസ് കേസെടുത്തു. ഇയാളെ ആം ആദ്മി പാര്‍ട്ടി (എഎപി) യില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതിനു തൊട്ടുപിന്നാലെയാണിത്. തുടര്‍ന്ന് രോഹിണിയിലെ ഡിസിപി ഓഫിസിലെത്തി സന്ദീപ് കീഴടങ്ങി.
ഇയാള്‍ക്കെതിരേ പരാതി നല്‍കിയ സ്ത്രീയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. സന്ദീപ് മന്ത്രിയായതിനു ശേഷമാണ് തന്നെ പീഡിപ്പിക്കുന്ന സിഡി ചിത്രീകരിച്ചതെന്നാണ് യുവതി പറയുന്നത്. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയ യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയെന്ന് ജോയിന്റ് കമ്മീഷണര്‍ സഞ്ജയ് സിങ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം 376 (ബലാല്‍സംഗം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് 36കാരനായ സന്ദീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. നാലു ദിവസം മുമ്പാണ് ഇദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചത്. സന്ദീപ്കുമാറിന്റെ നടപടി തീര്‍ത്തും തെറ്റാണെന്നും അതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതായും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുറപ്പെടുന്നതിനു മുമ്പ് തന്നെ കുമാറിനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക