|    Jul 29 Sat, 2017 5:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ലൈംഗിക പീഡനം: ഇരകള്‍ക്ക് ശമ്പളത്തോടെ മൂന്നുമാസം അവധി

Published : 18th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ലൈംഗിക പീഡനം സംബന്ധിച്ച് പരാതിനല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ വനിതാജീവനക്കാര്‍ക്ക് അന്വേഷണ കാലയളവില്‍ മൂന്നുമാസം ശമ്പളത്തോടെ അവധി നല്‍കാന്‍ തീരുമാനം. കേന്ദ്ര ജീവനക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന അവധിക്ക് പുറമെയായിരിക്കും ഇതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ചില ലൈംഗിക പീഡനക്കേസുകളില്‍ ഇരകളെ പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. അന്വേഷണ കാലത്ത് മൂന്നുമാസം വരെ ശമ്പളത്തോടെ അവധി നല്‍കുമെന്നും സാധാരണ അവധിയുടെ കണക്കില്‍ ഇതു പെടുത്തില്ലെന്നും ഉദ്യോഗസ്ഥ മന്ത്രാലയം ഉത്തരവില്‍ പറയുന്നു.
ജോലിസ്ഥലത്തെ ലൈംഗിക പീഡനം തടയല്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇരകള്‍ക്ക് മൂന്നുമാസം വരെ അവധി അനുവദിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും സര്‍വീസ് ചട്ടങ്ങളില്‍ സര്‍ക്കാര്‍ അത് ഉള്‍പ്പെടുത്തിയിരുന്നില്ല.
ലൈംഗിക പീഡനത്തിനു ശേഷവും പ്രതികളുടെ സാന്നിധ്യത്തില്‍ ജോലിചെയ്യേണ്ടിവരുന്ന ഇരകള്‍ക്ക് സര്‍ക്കാര്‍ നടപടി ആശ്വാസമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക