|    Mar 28 Tue, 2017 7:42 pm
FLASH NEWS

ലൈംഗിക തൊഴിലാളി പരാമര്‍ശം: പത്രത്തിനെതിരേ മെലാനിയ ട്രംപ്

Published : 3rd September 2016 | Posted By: SMR

വാഷിങ്ടണ്‍: 1990കളില്‍ താന്‍ ലൈംഗികത്തൊഴിലാളിയായിരുന്നെന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയ ബ്രിട്ടിഷ് പത്രം ഡെയ്‌ലി മെയിലിനെതിരെയും യുഎസ് ബ്ലോഗര്‍ക്കെതിരെയും യുഎസ് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് കോടതിയില്‍. ലൈംഗികത്തൊഴിലാളിയായ മെലാനിയ ന്യൂയോര്‍ക്കിലെത്തിയപ്പോള്‍ അവിടെ വച്ചാണ് ട്രംപിനെ കാണുന്നതെന്നും പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. ലേഖനങ്ങള്‍ പിന്നീട് പിന്‍വലിച്ചിരുന്നു.
ഇക്കാര്യം പൂര്‍ണമായും തെറ്റാണെന്ന് അവരുടെ അഭിഭാഷകന്‍ ചാള്‍സ് ഹാര്‍ഡെര്‍ പറഞ്ഞു. ലേഖനം മെലാനിയയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടിയ അഭിഭാഷകന്‍ 150 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ലോവേനിയക്കാരിയായ മെലാനിയ 2005ലാണ് ട്രംപിനെ വിവാഹംചെയ്യുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day