|    Oct 20 Fri, 2017 11:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ലൈംഗിക തൊഴിലാളികള്‍ക്ക് പീഡനക്കേസ് നല്‍കാനാവില്ല: കോടതി

Published : 13th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇടപാടുകാരന്‍ പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് അവര്‍ക്കെതിരേ ബലാല്‍സംഗത്തിന് പരാതിപ്പെടാനാവില്ലെന്നു സുപ്രിംകോടതി. മൂന്നുപേര്‍ക്കെതിരേ ബംഗളൂരു സ്വദേശിനി നല്‍കിയ ബലാല്‍സംഗ പരാതി തള്ളിയാണ് സുപ്രിംകോടതിയുടെ നടപടി. പരാതിക്കാരി സമര്‍പ്പിച്ച  തെളിവുകള്‍  പവിത്ര സത്യമായി കാണാനാവില്ലെന്നു പിനകി ചന്ദ്രഘോഷ്, അമിതവ് റോയ് എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.
ബംഗളൂരു സ്വദേശിനിയായ 20 വയസ്സുള്ള വീട്ടുജോലിക്കാരിയെ മൂന്നുപേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. യുവതിയുടെ പരാതിയില്‍ മൂന്നുപേരെയും വിചാരണ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് പ്രതികള്‍ സുപ്രിംകോടതിയെ സമീപിച്ചത്. വിചാരണയ്ക്കിടെ പരാതിക്കാരിയുടെ മൊഴികളും നടപടികളും സൂചിപ്പിക്കുന്നത് അവരൊരു ബലാല്‍സംഗ ഇരയല്ലെന്നും ഉഭയസമ്മതത്തോടെയോ സ്വമനസ്സാലെയോ ആണ് യുവാക്കള്‍ക്കു വഴങ്ങിയതെന്നുമാണെന്നു കോടതി നിരീക്ഷിച്ചു.
മൂന്നുപേരും ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മാറിമാറി പീഡിപ്പിച്ചശേഷം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് യുവതി മൊഴിനല്‍കിയിരുന്നു. അന്നു കുറ്റകൃത്യത്തെക്കുറിച്ച് ശരിയായ രീതിയില്‍ തെളിവുനല്‍കാന്‍ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ലെന്ന പരാതിക്കാരിയുടെ വാദം കോടതി അംഗീകരിച്ചില്ല. വിചാരണയ്ക്കിടെ പരാതിക്കാരിയുടെ മുറിയില്‍ താമസിക്കുന്ന യുവതിയും കൂറുമാറിയിരുന്നു. പ്രതികളുമായി പരാതിക്കാരി സാമ്പത്തിക ഇടപാട് നടത്തിയിരുന്നുവെന്നും വീട്ടുജോലിയെല്ലാം പൂര്‍ത്തിയാക്കിയശേഷം അവര്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നുമുള്ള യുവതിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ഇതിനിടെ യുവാക്കളോട് ആയിരം രൂപ ചോദിച്ചെങ്കിലും നല്‍കാതെ വന്നതോടെയാണ് ബലാല്‍സംഗ പരാതിയുമായി അവര്‍ മുന്നോട്ടുപോയതെന്നും പരാതിക്കാരിയുടെ സുഹൃത്ത് പറഞ്ഞു. സുഹൃത്തിന്റെ മൊഴി വിശ്വാസയോഗ്യമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു തീര്‍ത്തുപറയാമെന്ന് വ്യക്തമാക്കിയ കോടതി, ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടശേഷം മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ചുള്ള പണം കിട്ടിയില്ലെങ്കില്‍ അത് എങ്ങനെ പീഡനത്തിന്റെ പരിധിയില്‍ വരുമെന്നും ചോദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക