|    Mar 29 Wed, 2017 3:03 pm
FLASH NEWS

ലൈംഗിക ചൂഷണം; ജില്ലയില്‍ ‘നെല്‍സ’ പദ്ധതി നടപ്പാക്കുന്നു

Published : 30th August 2016 | Posted By: SMR

കോട്ടയം: ലൈംഗിക ചൂഷണത്തിനും തട്ടിക്കൊണ്ടു പോവലിനും ഇരയാവുന്ന സ്ത്രീകളുടെ പുനരധിവാസത്തിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ജില്ലയില്‍ നടപ്പാക്കുന്ന നെല്‍സ (നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി) പദ്ധതി സപ്തംബര്‍ മൂന്നിന് ആരംഭിക്കും. ഹൈക്കോടതി ജഡ്ജ് സി കെ അബ്ദുല്‍ റഹിം പദ്ധതി ഉദ്ഘാടനം നിര്‍വഹിക്കും.
ഡിസി ബുക്‌സ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് എസ് ശാന്തകുമാരി അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ പോലിസ് മേധാവി എന്‍ രാമചന്ദ്രന്‍, സാമൂഹീക നീതി വകുപ്പ് പ്രോജക്ട് ഡയറക്ടര്‍ വി എസ് വേണു, കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജോസഫ് എബ്രഹാം, ജില്ലാ ജഡ്ജി കെ സത്യന്‍,സബ്ജഡ്ജ് എ ഇജാസ് സംസാരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ എറണാകുളം റേഞ്ച് ഐജി എസ് ശ്രീജിത്ത്, അഡ്വ. സിന്ധു ഗോപാലകൃഷ്ണന്‍, കോട്ടയം മെഡിക്കല്‍ കോളേജ് സൈക്കോളജി വിഭാഗം അഡീഷനല്‍ പ്രഫ. ഡോ. പി ജി സജി, സാമൂഹ്യ നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് കൃഷണമൂര്‍ത്തി, ജില്ലാ ജഡ്ജി കെ. സത്യന്‍, സബ്ജഡ്ജ് എ ഇജാസ് എന്നിവര്‍ ക്ലാസെടുക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day