|    Apr 25 Wed, 2018 8:04 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലൈംഗിക അടിമകള്‍ക്ക് നഷ്ടപരിഹാരം; ജപ്പാനെ വിമര്‍ശിച്ച് വീണ്ടും മൂണ്‍

Published : 2nd March 2018 | Posted By: kasim kzm

സോള്‍: രണ്ടാംലോക മഹായുദ്ധകാലത്ത് സ്ത്രീകളെ ലൈംഗിക അടിമ(കംഫര്‍ട്ട് വുമണ്‍)കളാക്കിയ ജപ്പാന്റെ നടപടി മാനവ രാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍.
നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള തര്‍ക്കങ്ങള്‍ ഇതുവരെയും പരിഹരിക്കപ്പെട്ടില്ല. കുറ്റക്കാരായ ജാപ്പനീസ് സര്‍ക്കാര്‍ പ്രശ്‌നം അവസാനിച്ചെന്ന് പറയാത്തിടത്തോളം കംഫര്‍ട്ട് വുമണ്‍ പ്രശ്‌നം തീര്‍ന്നെന്നത് സങ്കല്‍പം മാത്രമാണ്. യുദ്ധകാലത്ത് നടന്ന മനുഷ്യത്വരഹിതമായ ഈ നടപടി ഒരു വാക്കുകൊണ്ട് അവസാനിപ്പിക്കാന്‍ സാധിക്കില്ല.  പ്രശ്‌നത്തില്‍ ജപ്പാന്‍ ദക്ഷിണകൊറിയയുമായി അനുരഞ്ജനത്തില്‍ എത്തുമെന്നാണു പ്രതീക്ഷയെന്നും മൂണ്‍ പറഞ്ഞു.
രണ്ടാംലോകമഹായുദ്ധകാലത്ത് ജാപ്പനീസ് സൈന്യത്തിനു വേണ്ടി ദക്ഷിണകൊറിയന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ലൈംഗിക അടിമകളാവാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പതിനായിരക്കണക്കിന് സ്ത്രീകളാണ് ഇങ്ങനെ അടിമകളായതെന്ന് മൂണ്‍ ചൂണ്ടിക്കാട്ടി.
മൂണിന്റെ പ്രസ്താവനയില്‍ ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറിയും സര്‍ക്കാര്‍ വക്താവുമായ യോഷിഷിഡേ സുഗ അതിയായ ദുഃഖം രേഖപ്പെടുത്തി. ദക്ഷിണകൊറി-ജപ്പാന്‍ കരാറിനെതിരായാണ് മൂണിന്റെ പ്രസ്താവന. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. വിഷയത്തില്‍ ദക്ഷിണകൊറിയയ്ക്ക് പരാതി അറിയിക്കുമെന്നും സുഗ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss