|    Nov 23 Thu, 2017 8:56 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ലൈംഗികാരോപണം : ബ്രിട്ടിഷ് പ്രതിരോധമന്ത്രി രാജിവച്ചു

Published : 3rd November 2017 | Posted By: fsq

 

ലണ്ടന്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് ബ്രിട്ടിഷ് പ്രതിരോധമന്ത്രി മൈക്കിള്‍ ഫാളന്‍ രാജിവച്ചു. 10 വര്‍ഷം മുമ്പ് റേഡിയോ അവതാരികയോട് അപമര്യാദയായി പെരുമാറിയെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ രാജി. ഇതോടെ ലൈംഗികാരോപണ വിവാദത്തില്‍ തെരേസ മേയ് സര്‍ക്കാരില്‍നിന്ന് പുറത്തുപോവുന്ന ആദ്യ ആളായി മൈക്കിള്‍ ഫാളന്‍. 2002ല്‍ ഒരു പാര്‍ട്ടിക്കിടെ റേഡിയോ അവതാരകയുടെ കാല്‍മുട്ടില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് മൈക്കിള്‍ ഫാളനെതിരേയുള്ള ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക