|    Sep 23 Sun, 2018 6:53 am
FLASH NEWS
Home   >  National   >  

ലൈംഗികാരോപണം:മേഘാലയ ഗവര്‍ണര്‍ രാജിവച്ചു

Published : 27th January 2017 | Posted By: mi.ptk

v-shanmugana

ഷില്ലോങ്:ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി ഷണ്‍മുഖനാഥന്‍ രാജിവച്ചു.രാജ്ഭവനെ ഗവര്‍ണര്‍ ഒരു ലേഡീസ് ക്ലബ്ബ് പോലെയാക്കിയെന്നും അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് രാജ്ഭവനിലെ 100ഓളം വരുന്ന ജീവനക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് രാജി.
ഷണ്‍മുഖനാഥന്‍ സ്ഥാനമേറ്റെടുത്തതിന് ശേഷം രാജ്ഭവനിലേക്ക് പെണ്‍കുട്ടികളുടെ വരവും പോക്കും നടക്കുന്നുണ്ടെന്ന് കത്തില്‍ ജീവനക്കാര്‍ ആരോപിച്ചു.ഷണ്‍മുഖനാഥന്റെ പ്രവര്‍ത്തികള്‍ രാജ്ഭവന്റെയും ജീവനക്കാരുടെയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണെന്നും കത്തില്‍ പറയുന്നുണ്ട്. അഞ്ച് പേജ് വരുന്ന കത്തിന്റെ പകര്‍പ്പ് രാഷ്ട്രപതി ഭവനും അയച്ചിരുന്നു.
എന്നാല്‍ ആരോപണങ്ങളെ ഷണ്‍മുഖനാഥന്‍ പൂര്‍ണമായും തള്ളി. രാജ്ഭവനില്‍ വരുന്ന പെണ്‍കുട്ടികളെ മകളെ പോലെയോ കൊച്ചുമകളെ പോലെയോ ആണ് കാണാറെന്നും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും ഷണ്‍മുഖനാഥന്‍ പറഞ്ഞു.
2015 മെയ് 20നാണ് മേഘാലയ ഗവര്‍ണറായി തമിഴ്‌നാട്ടില്‍ നിന്നുള്ള വി ഷണ്‍മുഖനാഥന്‍ ചുമതലയേറ്റത്. 2016 സെപ്തംബര്‍ 16ന് ഷണ്‍മുഖനാഥന് അരുണാചല്‍പ്രദേശിന്റെ അധിക ചുമതലയും നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss