|    Nov 15 Thu, 2018 9:25 am
FLASH NEWS
Home   >  Kerala   >  

ലൈംഗികാതിക്രമം : രജീഷ് പോളിനെതിരേ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

Published : 1st August 2018 | Posted By: G.A.G

തിരുവനന്തപുരം: അമാനവ സംഗമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രജീഷ് പോള്‍ തന്നെ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ നിര്‍ദേശം. പാലക്കാട് ജില്ലാ പൊലീസ് മേധാവി അന്വേഷിക്കുമെന്ന് ഡിജിപി പറഞ്ഞു. വനിതാ കമീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍, സംസ്ഥാന യുവജന കമീഷന്‍ അധ്യക്ഷ ചിന്താ ജെറോം എന്നിവരും രജീഷിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ക്കെതിരേ ഒന്നിലേറെ പെണ്‍കുട്ടികള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. തനിക്ക് ലഭിച്ച പരാതികള്‍ മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് നടപടി.
പതിനാറാം വയസില്‍ രജീഷ് പോള്‍ തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നും ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss