|    Nov 20 Tue, 2018 4:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ലൈംഗികാതിക്രമം: പരാതി നല്‍കിയവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി

Published : 22nd August 2018 | Posted By: kasim kzm

ഭോപ്പാല്‍: ലൈംഗികാതിക്രമത്തിന് പോലിസില്‍ പരാതി നല്‍കിയ കോളജ് വിദ്യാര്‍ഥിനിയെ യുവാവ് പട്ടാപ്പകല്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍നിന്ന് 270 കി.മീറ്റര്‍സിയോണിയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് സര്‍ക്കാര്‍ കോളജിന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കോളജിലേക്കുള്ള യാത്രമധ്യേ ബൈക്കില്‍ കാത്തുനിന്ന അക്രമി യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മുടിക്ക് പിടിച്ച് സമീപത്തെ പാടത്തേക്ക് വലിച്ചിഴച്ച് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ 38കാരനായ പ്രതി അനില്‍ മിശ്രയെ കീഴ്‌പ്പെടുത്തി പോലിസിനു കൈമാറി. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിത രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മിശ്രയെ ചോദ്യം ചെയ്തുവരികയാണെന്ന് പോലിസ് അറിയിച്ചു. പ്രതിക്കെതിരേ നല്‍കിയ ലൈംഗികാതിക്രമ കേസ് പിന്‍വലിക്കാത്തതാണ് ആക്രമണത്തിനു പിന്നിലെ പ്രേരണയെന്ന് പോലിസ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss