|    Oct 20 Sat, 2018 1:54 am
FLASH NEWS
Home   >  News now   >  

ലേവര്‍കപ്പ്; ഫെഡറര്‍-നദാല്‍ സഖ്യത്തിന് ജയം

Published : 24th September 2017 | Posted By: ev sports

പ്രാഗ്:  അരീന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ച ലേവര്‍കപ്പ് ടെന്നീസിന്റെ രണ്ടാം ദിനം ലോക ടീമിനെതിരേ യൂറോപ്യന്‍ ടീമായ ഫെഡറര്‍-നദാല്‍ സഖ്യത്തിന് ജയം. ലോകടീമിനെ പ്രതിനിധീകരിച്ച അമേരിക്കയുടെ സാംകുറേ-ജാക്ക് സോക്ക് സഖ്യത്തെയാണ് മുന്‍ലോകചാംപ്യന്‍മാര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4,1-6,10-5.
വ്യത്യസ്ഥ വേദികളില്‍ മുഖാമുഖം കളിച്ചിരുന്ന തങ്ങള്‍ക്ക് ഒരുമിച്ച് മല്‍സരിച്ച് എതിരാളികളെ തോല്‍പ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മല്‍സരശേഷം ഇരുവരും പറഞ്ഞു. ജയത്തോടെ യൂറോപ്യന്‍ ടീം മൂന്നിനെതിരേ ഒമ്പത് പോയിന്റുകളുടെ ലീഡ് നേടിയിട്ടുണ്ട്. രണ്ടര ലക്ഷം യുഎസ് ഡോളറാണ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുക.  ഒമ്പത് രാജ്യങ്ങളില്‍ നിന്നായി പന്ത്രണ്ട് താരങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ലേവര്‍കപ്പിന്റെ മൂന്നാം ദിനമായ ഇന്ന് നാല് മല്‍സരങ്ങളാണ് നടക്കുന്നത്. ടൂര്‍ണമെന്റിന്റെ ഫൈനല്‍ നാളെ നടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss