|    Jul 24 Mon, 2017 2:07 pm
Home   >  Pravasi  >  Gulf  >  

ലേബര്‍ ക്യാംപില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ സൂക്ഷിക്കല്‍: അല്‍സദ്ദിലെ സൂപര്‍മാര്‍ക്കറ്റിനെതിരെ നടപടി

Published : 26th August 2016 | Posted By: SMR

ദോഹ: തൊഴിലാളികളുടെ താമസ സ്ഥലത്ത് ഭക്ഷണ പദാര്‍ഥങ്ങള്‍ സൂക്ഷിച്ച സൂപര്‍മാര്‍ക്കറ്റിനെതിരെ ദോഹ മുനിസിപ്പാലിറ്റിക്കു കീഴിലെ ആരോഗ്യ നിയന്ത്രണ വിഭാഗം നടപടിയെടുത്തു. അല്‍സദ്ദിലെ പ്രമുഖ സൂപര്‍മാര്‍ക്കറ്റിനെതിരെയാണ് നടപടി. താമസ സ്ഥലം സ്റ്റോറാക്കി മാറ്റിയതായുള്ള പരാതിയെത്തുടര്‍ന്ന് മുനിസിപ്പാലിറ്റി ഇന്‍സ്‌പെക്ഷന്‍ ടീം നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തിയത്. മതിയായ വായുസഞ്ചാരമില്ലാത്ത, പ്രാണികളും എലികളും നിറഞ്ഞ റൂമിലാണ് ഭക്ഷണ പദാര്‍ഥങ്ങള്‍ കണ്ടെത്തിയത്.
കാലാവധി കഴിഞ്ഞ ഭക്ഷണ പദാര്‍ഥങ്ങളും ഇവിടെ നിന്ന് കണ്ടെത്തുകയുണ്ടായി. 1990 വര്‍ഷത്തെ എട്ടാം നമ്പര്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സൂപര്‍മാര്‍ക്കറ്റിനെതിരെ കേസ് രേഖപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക