|    Jan 17 Tue, 2017 12:57 am
FLASH NEWS

ലേഖ നമ്പൂതിരിക്ക്് കോഴിക്കോട്ട് ശസ്ത്രക്രിയ നടത്തി

Published : 11th June 2016 | Posted By: mi.ptk

കോഴിക്കോട്: ദരിദ്ര യുവാവിന് വൃക്ക ദാനം ചെയ്യുക വഴി സമൂഹത്തില്‍ മാതൃകാ വനിതയായി മാറുകയും പിന്നീട് ജീവിതത്തിന്റെ ദുരിതക്കയത്തില്‍പെട്ട് ഉഴലുകയും ചെയ്ത ലേഖ നമ്പൂതിരിക്ക് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. പട്ടാമ്പിയിലെ ഒരു യുവാവിനാണ് വൃക്ക നല്‍കിയത്. എന്നാല്‍, പിന്നീട് നട്ടെല്ലിലെ രോഗത്തെ തുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ പോലുമാവാത്ത അവസ്ഥയിലെത്തി. ഈ വാര്‍ത്ത പുറംലോകമറിഞ്ഞതോടെ സഹായവുമായി ഒരുപാട് സുമനസ്സുകള്‍ എത്തി.ഇവരില്‍ ഒരാളായ തിരുവനന്തപുരം സ്റ്റീല്‍ ഇന്ത്യാ ഗാരേജ് ഉടമ സജി നായര്‍ ലേഖയുടെ ചികില്‍സ ഏറ്റെടുക്കുകയായിരുന്നു. അങ്ങിനെയാണ് വ്യാഴാഴ്ച ഉച്ചയോടെ ലേഖ ഭര്‍ത്താവിനൊപ്പം കോഴിക്കോട് മിംസിലെത്തിയത്. പ്രശസ്ത സ്‌പൈന്‍ സര്‍ജനായ ഡോ. സുരേഷ് പിള്ളയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഉച്ചയോടെ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചു ഐസിയുവിലേക്ക് മാറ്റി. നട്ടെല്ലിന്റെ ഡിസ്‌ക് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു ലേഖക്ക് ആവശ്യം. നാലഞ്ച് ദിവസത്തെ പരിചരണത്തിനു ശേഷം ആശുപത്രി വിടാനാവുമെന്നാണ് കരുതുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക