|    Oct 19 Thu, 2017 4:50 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലേക് പാലസ് റിസോര്‍ട്ട് കൈയേറ്റം : തെളിവെടുത്തു

Published : 5th October 2017 | Posted By: fsq

 

ആലപ്പുഴ: തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിനു സമീപത്തെ നിലംനികത്തല്‍ സംബന്ധിച്ചു ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത ഹിയറിങില്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി പ്രതിനിധി മാത്യു ജോസഫ് മാപ്പിളശ്ശേരി, അഭിഭാഷകരായ ഹരിഹരപുത്രന്‍, രശ്മി കെ വര്‍മ ഹാജരായി. ഇന്നലെ കലക്ടര്‍ ടി വി അനുപമ മുമ്പാകെയാണ് ഹാജരായത്. ഹിയറിങ് ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. നിലംനികത്തി പാര്‍ക്കിങ് ഗ്രൗണ്ട് സ്ഥാപിച്ച നടപടി, റിസോര്‍ട്ടിനു മുന്നിലെ ചാല്‍ ഗതിമാറ്റിയ നടപടി, റിസോര്‍ട്ടിലേക്കുള്ള റോഡ് ടാര്‍ ചെയ്യുന്നതിന് എംപി ഫണ്ട് ഉപയോഗിച്ച നടപടി എന്നിവയുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ഹാജരാക്കുന്നതിനാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയതെങ്കിലും അഭിഭാഷകര്‍ മുഖേന മറുപടി നല്‍കുക മാത്രമാണ് കമ്പനി അധികൃതര്‍ ചെയ്തതെന്നറിയുന്നു. കഴിഞ്ഞ 26ന് നടത്തിയ തെളിവെടുപ്പില്‍ രേഖകള്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് പ്രതിനിധികള്‍ ഇന്നലെ വരെ സമയം ചോദിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക