|    Oct 23 Tue, 2018 1:06 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലേക് പാലസ് റിസോര്‍ട്ടില്‍ പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി

Published : 24th September 2017 | Posted By: fsq

 

ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ ആരോഗ്യ വകുപ്പു നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ലെന്നും ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനമില്ലെന്നുമാണു കണ്ടെത്തിയിരിക്കുന്നത്. സാംക്രമിക രോഗങ്ങളില്ലെന്നു ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹോട്ടലുകളിലെ അടുക്കളകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമാണ്. എന്നാല്‍ ലേക് പാലസ് റിസോര്‍ട്ടിലെ ഒരു പാചകക്കാരനും 2014നു ശേഷം ഹെല്‍ത്ത് കാര്‍ഡ് ഇല്ലെന്നു കണ്ടെത്തി. കായലോരത്തു സ്ഥിതിചെയ്യുന്ന റിസോര്‍ട്ടില്‍ മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റ് നിര്‍ബന്ധമാണ്. പ്രവര്‍ത്തന സജ്ജമായ പ്ലാന്റുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പരിശോധക സംഘം വിലയിരുത്തിയത്. അതേസമയം, ഭക്ഷണാവശിഷ്ടങ്ങള്‍ കരാറടിസ്ഥാനത്തില്‍ പുറത്തേക്കു നല്‍കുന്നുവെന്നാണു റിസോര്‍ട്ട് ജീവനക്കാര്‍ നല്‍കിയ വിശദീകരണം. ഇതിന്റെ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയില്ല. അതേസമയം ആരോഗ്യവകുപ്പ് നോട്ടീസ് പോലും നല്‍കാതെ  മടങ്ങിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്നും നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും റിസോര്‍ട്ട് അധികൃതര്‍ അറിയിച്ചു.  ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, ഫീല്‍ഡ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss