|    Oct 17 Wed, 2018 2:53 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ലേക് പാലസ് ഭൂമി കൈയേറ്റം സ്ഥിരീകരിച്ച് റിപോര്‍ട്ട്

Published : 28th September 2017 | Posted By: fsq

 

ആലപ്പുഴ: ഗതാഗതമന്ത്രി തോമസ്ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് ഭൂമിയില്‍ കൈയേറ്റം നടത്തിയതായും തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ചതായും കലക്ടറുടെ ഇടക്കാല റിപോര്‍ട്ട്. കാര്‍ പാര്‍ക്കിങ് ഏരിയക്കായി വയല്‍ നികത്തി. റിസോര്‍ട്ടിനു സമീപത്തുള്ള നീര്‍ച്ചാല്‍ നിയമവിരുദ്ധമായി വഴിതിരിച്ചുവിട്ടതായും  റിപോര്‍ട്ടിലുണ്ട്. റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മിച്ചതും നിയമം ലംഘിച്ചാണെന്നും കലക്ടര്‍ പി വി അനുപമ റവന്യൂ മന്ത്രിക്കും റവന്യൂ സെക്രട്ടറിക്കും നല്‍കിയ അഞ്ചു പേജുള്ള ഇടക്കാല റിപോര്‍ട്ടില്‍ പറയുന്നുണ്ട്.  2014ല്‍ ഇവിടെ നിലംനികത്തല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നത്തെ ജില്ലാ കലക്ടര്‍ പത്മകുമാര്‍ സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ആര്‍ഡിഒ നടപടി സ്വീകരിച്ചില്ല. 2014-2017 വരെയുള്ള കൈയേറ്റവും വയല്‍ നികത്തലും സ്ഥിരീകരിക്കാന്‍ ഉപഗ്രഹ ചിത്രങ്ങളും റിപോര്‍ട്ടില്‍ അടക്കം ചെയ്തിട്ടുണ്ട്. പൊതു ചാലിന്റെ വശങ്ങളില്‍ കല്ലുകെട്ടിയത് ജലസേചന വകുപ്പിന്റെ അനുമതിയോടു കൂടിയാണെങ്കിലും നിര്‍മാണം വകുപ്പിന്റെ രൂപരേഖയ്ക്ക് അനുസൃതമാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. കായലില്‍ പോള അടിയാതിരിക്കാന്‍ ബോയകള്‍ സ്ഥാപിക്കുന്നതിന് ആലപ്പുഴ ആര്‍ഡിഒ ഉപാധികളോടെ അനുമതി നല്‍കിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, ലേക് പാലസ് റിസോര്‍ട്ടിനു മുന്നില്‍ അനധികൃതമായി വളച്ചുകെട്ടി അവകാശം സ്ഥാപിച്ചിരുന്ന വേമ്പനാട്ടു കായലിലെ സ്ഥലത്ത് മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് അഖിലേന്ത്യാ സെല്‍ ചെയര്‍മാന്‍ മുന്‍ എംഎല്‍എ ടി എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ പ്രവേശിച്ച് വല വീശി തൊഴിലവകാശം തിരിച്ചുപിടിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss