|    Oct 19 Thu, 2017 10:10 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലേക് പാലസ് പൂട്ടിക്കാന്‍ ഗൂഢശ്രമം : റിസോര്‍ട്ട് അധികൃതര്‍

Published : 3rd October 2017 | Posted By: fsq

 

കൊച്ചി: ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ട് പൂട്ടിക്കാന്‍ ഗൂഢശ്രമം നടക്കുകയാണെന്നു റിസോര്‍ട്ട് അധികൃതര്‍ വാ ര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണ്. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും അധികൃതര്‍ പറഞ്ഞു. ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ട്  നിലം പരിവര്‍ത്തനം നടത്തുന്നുവെന്നും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നുമുള്ള വ്യാജ പ്രചാരണം ചിലര്‍ നടത്തുകയാണ്. ഈ പ്രചാരണങ്ങളെ തുടര്‍ന്ന് കലക്ടര്‍ നടത്തുന്ന അന്വേഷണത്തില്‍ 2017 സപ്തംബര്‍ 26ന് കമ്പനിയോട് ഹാജരായി കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം പ്രമുഖ നിയമ സ്ഥാപനമായ ബെല്‍വേര്‍ഡിയ ലീഗല്‍ മുഖാന്തരം കമ്പനി കലക്ടര്‍ മുമ്പാകെ ഹാജരായി കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുള്ളതാണ്. നീതിപൂര്‍വമായ അന്വേഷണം തീരുന്നതുവരെയും മറ്റു ദുഷ്പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. സ്വാര്‍ഥതാല്‍പര്യത്തോടെയുള്ള ഇത്തരം ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ലേക് പാലസ് റിസോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക