|    Oct 21 Sun, 2018 1:30 am
FLASH NEWS

ലേക്ക് പാലസ് റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായ സംഭവം : ഉദ്യോഗസ്ഥര്‍ക്കെതിരേ എല്‍ഡിഎഫ് പ്രതിഷേധം

Published : 23rd September 2017 | Posted By: fsq

 

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ രേഖകള്‍ നഗരസഭയില്‍ നിന്നു കാണാതായ സംഭവം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും.  നഗരസഭാ കൗണ്‍സിലിന് മുമ്പേ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്ത വാര്‍ത്ത ചാനലുകളില്‍ വന്നത് പ്രതിപക്ഷം ചോദ്യം ചെയ്തതോടെ കൗണ്‍സിലില്‍ ബഹളം തുടങ്ങി. ചാനലില്‍ വാര്‍ത്ത വന്നത് ശരിയാണോയെന്നത് ചെയര്‍മാന്‍ പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം കൂട്ടിയത്.സഭയുടെ നടുത്തളത്തിലിറങ്ങി ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം കൂട്ടിയതോടെ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. നഗരസഭയിലെ ഫയലുകളുടെ ചുമതലക്കാരിയായിരുന്ന സിഎം സുജ,  റവന്യൂ സെക്ഷന്‍ സൂപ്രണ്ടായിരുന്ന ഷിബു, അറ്റന്‍ഡര്‍മാരായ ഗീവര്‍ഗീസ്, പിസി മോളി എന്നിവരെ സസ്‌പെന്റ് ചെയ്തതായി അറിയിച്ചു.എന്നാല്‍ ചെയര്‍മാന്റെ നടപടി ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവും ചട്ടവിരുദ്ധവുമാണെന്നും ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചു. മന്ത്രിക്കെതിരേയുള്ള നടപടി ശക്്തമാക്കണമെന്നാവശ്യപ്പെട്ട് പിഡിപിയും ബിജെപിയും യോഗം ബഹിഷ്‌കരിച്ചു.  ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തതില്‍ ഇടത് യൂനിയനില്‍പ്പെട്ട  ജീവനക്കാര്‍ നഗരസഭക്ക് മുന്നില്‍ പ്രതിഷേധിച്ചു. കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ മുനിസിപ്പല്‍ എന്‍ജിനീയറും മുനിസിപ്പല്‍ സെക്രട്ടറിയും വെവ്വേറയായി നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് കൗണ്‍സില്‍ യോഗത്തില്‍ വായിച്ചു.  അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് കണ്ടെത്തി. റിസോട്ടിന് ഇളവ് ചെയ്ത നടപടി റദ്ദാക്കാനും ലേക്ക് പാലസ് ഉടമസ്ഥരുടെ കൈയിലുള്ള രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss