|    Jul 23 Mon, 2018 7:46 am
Home   >  Todays Paper  >  page 9  >  

ലെ പാനിന്റെ സഹായി ഫിലിപ്പോട്ട്പാര്‍ട്ടി വിട്ടു

Published : 22nd September 2017 | Posted By: fsq

 

പാരിസ്: ഫ്രാന്‍സിലെ വലതുപക്ഷ കക്ഷിയായ ഫ്രഞ്ച് നാഷനല്‍ ഫ്രണ്ട്് നേതാവ് മറീന ലെ പാനിന്റെ പ്രധാന സഹായി ഫ്‌ളോറിയന്‍ ഫിലിപ്പോട്ട്് പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. വ്യാഴാഴ്ചയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മറീന ലെ പാനിന്റെ പ്രധാന ഉപദേഷ്ടാവായിരുന്നു ഫിലിപ്പോട്ട്്.  കുടിയേറ്റ പ്രശ്‌നങ്ങളില്‍നിന്ന്് ആഗോളവല്‍ക്കരണത്തിന്റെ പാര്‍ശ്വഫലങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഫിലിപ്പോട്ടിന്റെ പ്രചാരണരീതി തിരഞ്ഞെടുപ്പില്‍ ലെ പാനിനു വോട്ട് കുറയാന്‍ കാരണമായതായി ആരോപണം ഉയര്‍ന്നിരുന്നു. പരിഹാസ്യനാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാജി പ്രഖ്യാപിച്ച് ഫിലിപ്പോട്ട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss